കൊല്ലത്ത് കൃഷി പാഠം സംഘടിപ്പിച്ചു
1224293
Saturday, September 24, 2022 11:34 PM IST
കൊല്ലം: നഗരത്തിലെ ജനങ്ങളുടെ ഇടയിൽ കൃഷിയിൽ ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശത്തോടെ കൃഷി വകുപ്പിന്റെ സഹായത്തോടെ കൃഷി പാഠങ്ങൾ നടത്തി. വിളവെടുപ്പ് കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പരിപാടിയുടെ സമാപനചടങ്ങ് ബിഷപ് ബെൻസിഗർ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.
പൊതുയോഗത്തിൽ കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘടനം ചെയ്തു. പരിപാടിയുടെ പ്രൊമോട്ടർ ആയ മേയർ സമാപന സന്ദേശം നൽകി ക്ലാസുകൾ നയിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. വിജയകരമായി പഠനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.