ഹി​ന്ദി അ​ധ്യാ​പ​ക പ​രി​ശീ​ല​നം
Monday, September 26, 2022 10:51 PM IST
കൊല്ലം: ഹി​ന്ദി ഡി​പ്ലോ​മ ഇ​ന്‍ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ അ​ടൂ​ര്‍ സെ​ന്‍റ​റി​ല്‍ അ​ധ്യാ​പ​ക കോ​ഴ്‌​സി​ന്‍റെ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം.
ര​ണ്ടാം ഭാ​ഷ​യാ​യി ഹി​ന്ദി പ​ഠി​ച്ച പ്ല​സ് ടു​വി​ന് 50 ശ​ത​മാ​നം മാ​ര്‍​ക്കു​ള്ള​വ​ര്‍​ക്കാ​ണ് അ​വ​സ​രം. ഹി​ന്ദി ബി.​എ, എം.​എ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. 17 വ​യ​സി​നും 35 നു​മി​ട​യി​ലാ​ണ് പ്രാ​യ​പ​രി​ധി. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​വും മ​റ്റു പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് മൂ​ന്ന് വ​ര്‍​ഷ​വും ഇ​ള​വ് ല​ഭി​ക്കും.
പ​ട്ടി​ക​ജാ​തി, മ​റ്റ് അ​ര്‍​ഹ​വി​ഭാ​ഗ​ത്തി​ന് ഫീ​സ് സൗ​ജ​ന്യം ല​ഭി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര​കേ​ന്ദ്രം, അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0473 4296496, 8547126028.

ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് ന​ട​ന്നു

കൊല്ലം: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി കൃ​ഷി ചെ​യ്ത ചെ​ണ്ടു​മ​ല്ലി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ദീ​പ്തി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​രേ​ഷ് താ​നു​വേ​ലി, സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​രാ​ജീ​വ്, ഗീ​താ​കു​മാ​രി, തു​ള​സീ​ധ​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് ഓ​ണ​മ്പ​ള്ളി, സ്ഥി​രം​സ​മി​തി അം​ഗം അം​ബു​ജാ​ക്ഷി, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ജ്മി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.