പു​ന​ലൂ​ര്‍-​മ​ധു​ര എ​ക്‌​സ്പ്ര​സ് ട്രെ​യി​ൻ റ​ദ്ദാ​ക്കി​ല്ല
Monday, September 26, 2022 10:51 PM IST
കൊ​ല്ലം: പു​ന​ലൂ​ര്‍-​മ​ധു​ര എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​ത് റെ​യി​ല്‍​വേ അ​ധി​കൃ​ത​ർ പി​ന്‍​വ​ലി​ച്ചു. ഇ​ന്ന​ലെ​യും 29നും ​രാ​ത്രി 11.20ന് ​മ​ധു​ര​യി​ല്‍ നി​ന്നും പു​ന​ലൂ​രി​ലേ​ക്കും ഇ​ന്നും 30നും ​പു​ന​ലൂ​രി​ല്‍ നി​ന്നും മ​ധു​ര​യി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​താ​ണ് റെ​യി​ല്‍​വേ പി​ന്‍​വ​ലി​ച്ച​ത്.
ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ട്രെ​യി​ന്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും. നേ​ര​ത്തെ നാ​ഗ​ര്‍​കോ​വി​ല്‍-​ഇ​ര​ണി​യ​ല്‍ സെ​ക്ഷ​നി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് ര​ണ്ട് ദി​വ​സം റ​ദ്ദാ​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചി​രു​ന്ന​ത്.
ഇ​ത് സം​ബ​ന്ധി​ച്ച് റെ​യി​വേ വ്യാ​പ​ക​മാ​യി അ​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് റെ​യി​ൽ​വേ തീ​രു​മാ​നം മാ​റ്റി​യ​ത്.