കാ​ട് മൂ​ടി ദി​ശാ​സൂ​ച​ക ബോ​ര്‍​ഡു​ക​ള്‍
Tuesday, September 27, 2022 10:59 PM IST
തെ​ന്മ​ല: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ പ​ല​യി​ട​ത്തും സൂ​ച​നാ​ബോ​ര്‍​ഡും ദി​ശാ​സൂ​ച​ക​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​തും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ല.
വ​ള​വു​ക​ളും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​ര​വു​മൊ​ക്കെ അ​റി​യാ​ന്‍ സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ളാ​ണ് കാ​ടു​മൂ​ടി​യ​ത്. ഇ​തോ​ടെ രാ​ത്രി​യി​ലു​ള്‍​പ്പെ​ടെ ക​ട​ന്ന് പോ​കു​ന്ന വാ​ഹ​ന ഡ്രൈ​വ​ര്‍​ക്ക് മു​ന്നി​ലെ അ​പ​ക​ടാ​വ​സ്ഥ മു​ന്‍​കൂ​ട്ടി അ​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. ക​ഴു​തു​രു​ട്ടി ചു​ടു​ക​ട്ട​പ്പാ​ല​ത്തി​ന​ടു​ത്തു​ള്ള ബോ​ര്‍​ഡ് തൂ​ണു​പോ​ലും കാ​ണാ​ത്ത​വി​ധം കാ​ടു​ക​യ​റി. ­­­­ പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ല​ത്തി​ന് സ​മീ​പ​വും തെ​ന്മ​ല എം ​എ​സ് എ​ല്‍ ഭാ​ഗ​ത്തും ബോ​ര്‍​ഡു​ക​ള്‍ ച​രി​ഞ്ഞോ കാ​ടു​ക​യ​റി​യോ നി​ല്‍​ക്കു​ക​യാ​ണ്.

എ​സ്എ​ൻഡി​പി യൂ​ണി​യ​ൻ
വി​വാ​ഹ​പൂ​ർ​വ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻഡി​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ വി​വാ​ഹ പൂ​ർ​വ കൗ​ൺ​സി​ലിംഗ് ന​ട​ത്തി. ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് ‌ ബി ​ബി ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ ​വി​ജ​യ​കു​മാ​ർ​, അ​സി​സ്റ്റന്‍റ് സെ​ക്ര​ട്ട​റി കെ. ​ന​ട​രാ​ജ​ൻ, വ​നി​താ സം​ഘം പ്ര​സി​ഡന്‍റ്‌ ചി​ത്ര മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി ബീ​നാ പ്ര​ശാ​ന്ത്, യൂ​ണി​യ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ, രാ​ജേ​ഷ് പൊ​ൻ​മ​ല എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.