ഭാവിയിലേക്കുള്ള തയാറെടുപ്പുകളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്: മന്ത്രി കെ. എന്‍. ബാലഗോപാല്‍
1225277
Tuesday, September 27, 2022 10:59 PM IST
കൊട്ടാരക്കര: തലമുറകളെ മുന്നില്‍ക്കണ്ട് ഭാവിയിലേക്കുള്ള തയാറെടുപ്പുകളാണ് വിദ്യാഭ്യാസ മേഖലയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മുട്ടറ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യവികസനത്തിലെ കുതിപ്പിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. പുതിയ സംവിധാനങ്ങള്‍ക്ക് പ്രചോദനമാകും വിധമാണ് മേഖലയിലെ വികസനത്തിന് പിന്തുണ നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വലിയ നിക്ഷപമാണ് വരുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്ത്തുംവിധമാണ് ആധുനീകരണം. ഇതെല്ലാം നവകേരള സൃഷ്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന്റെ ഫ്രീഡം വോള്‍, കാര്‍ഷിക പദ്ധതിയായ 'ഹൃദ്യം ഹരിതം' എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ബിനോജ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. ശിവപ്രസാദ്, മറ്റു ജനപ്രതിനിധികള്‍, പിടിഎ പ്രസിഡന്റ് ജി. പി. സജിത് കുമാര്‍, പ്രിന്‍സിപ്പല്‍മാരായ വി. പ്രിയ, എസ്. ശ്രീനിവാസന്, ഹെഡ്മിസ്ട്രസ് കെ. ഐ. സൂസമ്മ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.