പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​. പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 27, 2022 11:06 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദി​ച്ച​താ​യ പ​രാ​തി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ നാ​ലു​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
ടൗ​ൺ ക്ല​ബി​ന് മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ടൗ​ൺ ചു​റ്റി സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം സ​മാ​പി​ച്ചു.​ തു​ട​ർ​ന്ന് നടന്ന ധ​ർ​ണ കെ​പിപി​എ സം​സ്ഥ​ാന​ വൈ​സ് പ്ര​സി​ഡന്‍റ് ജെ ​ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡന്‍റ് ജ​വ​ഹ​ർ​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി സി ​പി സു​രേ​ഷ്, സി​ദ്ധി​ഖ്, എ ​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ല​ഹ​രി മാ​ഫി​യ​യ്‌​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും മ​ദ്യ​പി​ച്ച് നി​യ​മ​ലം​ഘ​നം ന​ട​ത്തി ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം സൃ​ഷ്ടി​ച്ച അ​ഭി​ഭാ​ഷ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഇ​നി​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ശി​ൽ​പ്പ​ശാ​ല നാ​ളെ

കൊ​ല്ലം: ആ​നി​മേ​ഷ​ൻ, വി​ഷ്വ​ൽ ഇ​ഫ​ക്ട് രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന സൗ​ജ​ന്യ ശി​ൽ​പ്പ​ശാ​ല നാ​ളെ രാ​വി​ലെ 9.30 ന് ​കൊ​ല്ലം ചി​ന്ന​ക്ക​ട പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. സം​വി​ധാ​യ​ക​ൻ മേ​ലി​ല രാ​ജ​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് എ.​എ​സ്. വി​നോ​ദ് ക്ലാ​സു​ക​ൾ ന​യി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 92494 94908, 79077 87656 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.