ഫ്ലാറ്റ് സമുച്ചയം; ജില്ലാ കളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി
1225285
Tuesday, September 27, 2022 11:07 PM IST
കൊല്ലം: ഉദ്ഘാടനത്തിനു ഒരുങ്ങുന്ന ക്യുഎസ്എസ് കോളനി ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച് ജില്ലാ കളക്ടർ അഫ്സാന പർവീൺ ഒരുക്കങ്ങൾ വിലയിരുത്തി.
മാലിന്യനിർമാർജനത്തിനായി ഫ്ലാറ്റ് നിവാസികളെ ഉൾപ്പെടുത്തി മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് കോർപ്പറേഷന്റെ സഹകരത്തോടെ ജൈവ-അജൈവ മാലിന്യം വേർതിരിച്ച് സംസ്ക്കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ചു. 11 ബ്ലോക്കുകളായി നിർമിച്ച കെട്ടിടവും മുറികളും പരിശോധിച്ചു. വൈദ്യുതി കണക്ഷൻ, കുടിവെള്ള വിതരണം തുടങ്ങിയവ വിലയിരുത്തി. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 114 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ചത്. 179 കുടുംബങ്ങളിൽ 114 എണ്ണം ഫിഷറീസ് വകുപ്പും 65 കുടുംബങ്ങൾക്ക് കൊല്ലം കോർപ്പറേഷൻ മുഖേനയാണ് ഫ്ലാറ്റ് നിർമാണം. ചെലവ് 13.51 കോടി.
500 സ്ക്വയർ വിസ്തൃതിയിൽ അടുക്കള, രണ്ട് കിടപ്പുമുറി, ഹാൾ, ബാത്റൂം സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം എൽഇഡി ട്യൂബ്, ബൾബ്, സീലിംഗ് ഫാൻ, കോളിംഗ് ബെൽ, വാഷ് ബേസിൻ, കിച്ചൻ സിങ്ക്, മോട്ടർ, ഷവർ, 500 ലിറ്ററിന്റെ രണ്ടു ടാങ്കുകൾ ഉൾപ്പെടെ ഓരോ കുടുംബത്തിനും അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കുന്ന 'റെഡി ടു ഒക്കുപൈ' ഫ്ലാറ്റുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറു
ന്നത്.