കെസിബിസി മദ്യവിരുദ്ധ സമിതി ലഹരി വിമോചന പ്രാർഥനാദിനം ആചരിക്കും
1225628
Wednesday, September 28, 2022 10:59 PM IST
കൊല്ലം: കേരളത്തിൽ വലിയ സാമൂഹിക ദുരന്തങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മദ്യം ഉൾപ്പെടയെുളള ലഹരിവിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ഗാന്ധിജയന്തി ദിനം ലഹരിവിമോചന പ്രാർഥനാദിനമായി ആചരിക്കും.
ലഹരി വിപത്തിന്റെ ഗുരുതരമായ സാമൂഹിക സാഹചര്യങ്ങളെ തമസ്ക്കരിക്കാനും ലഘൂകരിക്കാനുമുളള സംഘടിത ശ്രമങ്ങൾക്കെതിരെ ബഹുജന മനസാക്ഷി ഉണർത്തുന്നതിനായിട്ടാണ് പ്രർഥനാദിനം ആചരിക്കുന്നത്.
സന്പൂർണ മദ്യനിരോധനമെന്ന ഗാന്ധിയൻ ആശയത്തെയും ഭരണഘടനാ തത്വങ്ങളെയും നിരാകരിക്കുന്ന സർക്കാരിന്റെ മദ്യനയത്തിനെതിരെയുളള പ്രതിഷേധങ്ങളുടെ ഭാഗമായിട്ടുകൂടിയാണ് ദിനാചരണപരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് സമിതി രൂപതാ ഡയറക്ടർ ഫാ. റ്റി. ജെ ആന്റണി, പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ. ജെ ഡിക്രൂസ് എന്നിവർ പറഞ്ഞു.
ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം കെആർഎൽസി സി മദ്യവിരുദ്ധ കമ്മീഷൻ സംസ്ഥാന സെക്രട്ടറി ഫാ.ടി ജെ ആന്റണി ഉദ്ഘാടനം ചെയ്യും. രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിക്കും. ഇടവക യൂണിറ്റുകളിൽ ഗാന്ധിസ്മൃതി, പ്രാർത്ഥനാ സത്യാഗ്രഹം, ബോധവൽക്കര ക്ലാസുകൾ, ലഘുലേഖ വിതരണം എന്നിവ നടത്തും.