കടവൂർ സെന്റ് കസ്മീർ ദേവാലയം തീർത്ഥാടന പദവിയിലേക്ക്
1226044
Thursday, September 29, 2022 10:58 PM IST
കൊല്ലം: കടവൂർ സെന്റ് കസ്മീർ ദേവാലയത്തെ വിശുദ്ധ കുരിശിന്റെയും വിശുദ്ധ ജോർജിന്റെയും കൊല്ലം രൂപതാ തീർഥാടന കേന്ദ്രമായി കൊല്ലം ബിഷപ് റവ. ഡോ. പോൾ ആന്റണി മുല്ലശേരി ഒക്ടോബർ ഏഴിന് പ്രഖ്യാപിക്കും.
പ്രഖ്യാപനത്തിനു മുന്നോടിയായി നാളെ മുതൽ ഏഴുവരെ ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമങ്ങളിലും തിരു കർമങ്ങളിലും ഫാ. ഫ്രാൻസിസ് ജോർജ്, ഫാ. സേവ്യർ ലാസർ, ഫാ. ഷാജി വിൽഫ്രഡ്, ഫാ. ബിന്നി മാനുവൽ, ഫാ. അഖിൽ ബി.റ്റി, ഫാ. ജോളി എബ്രഹാം എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
ഏഴിന് വൈകുന്നേരം നാലിന് കൊല്ലം ബിഷപ് റവ. ഡോ. പോൾ ആന്റണി മുല്ലശേരിക്ക് സ്വീകരണം, തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ തീർഥാടന കേന്ദ്ര മായി ഉയർത്തുന്ന പ്രഖ്യാപനം കൊല്ലം ബിഷപ് നിർവഹിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ബിഷപ് പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.
മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ. ചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ, റവ. എബി കെ. ജോഷ്വാ, കൗൺസിലർ ടെൽസാ തോമസ്, സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി നാഷണൽ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ കടവൂർ ഇടവക വികാരി ഫാ. അനിൽജോസ്, ഇഗ്നേഷ്യസ് ഏലിയാസ്, ജി. മിൽട്ടൺ, ജവാസ് ഉനിയാസ്, ജോൺ ഫ്രാൻസിസ്, ജോസ് ജോൺ, എ. വർഗീസ് എന്നിവർ പങ്കെടുത്തു.