പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണം; ശ്ര​ദ്ധേ​യ​മാ​യി ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സ്
Thursday, September 29, 2022 10:58 PM IST
കൊല്ലം: കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്നി​വ​രി​ലെ പോ​ഷ​ക​സ​മൃ​ദ്ധി​ക്കാ​യു​ള്ള ‘പോ​ഷ​ന്‍ മാ​ഹ്' മാ​സാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സ്.
പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം, സ​മീ​കൃ​ത ആ​ഹാ​ര​ത്തി​ന്‍റെ ഗു​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.
ചാ​ത്ത​ന്നൂ​ര്‍, ചി​റ​ക്ക​ര, ക​ല്ലു​വാ​തു​ക്ക​ല്‍, പൂ​ത​ക്കു​ളം, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ​യും ഉ​ള്‍​പ്പെ​ടെ 193 അ​ങ്ക​ണ​വാ​ടി​ക​ള്‍ മു​ഖേ​ന​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ള്‍. ജൈ​വ-​ഭ​ക്ഷ്യ​പ്ര​ദ​ര്‍​ശ​ന മേ​ള​യും കു​ട്ടി​ക​ളു​ടെ പാ​ച​ക മ​ത്സ​ര​വും ന​ട​ത്തി.
ആ​യു​ഷ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍, ര​ച​ന മ​ത്സ​ര​ങ്ങ​ള്‍, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ പോ​ഷ​കാ​ഹാ​ര അ​വ​ബോ​ധ​ത്തി​നാ​യു​ള്ള വേ​ദി​ക​ളാ​യി. വ​ള​ര്‍​ച്ച​ക്കു​റ​വു​ള്ള കു​ട്ടി​ക​ള്‍​ക്ക് ആ​യു​ഷ് മി​ഷ​നു​മാ​യി ചേ​ര്‍​ന്ന് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ സ​ജ്ജീ​ക​രി​ക്കും എ​ന്ന് ഇ​ത്തി​ക്ക​ര സി​ഡി​പി​ഒ ര​ഞ്ജി​നി പ​റ​ഞ്ഞു.