ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി
1226372
Friday, September 30, 2022 11:16 PM IST
പാരിപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാരിപ്പള്ളി യൂണിറ്റ് വാർഷിക സമ്മേളനം വ്യാപാര ഭവനിൽ വച്ച് നടത്തി. പരവൂർ മേഖല പ്രസിഡന്റ് ദേവലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു.
നന്ദു വേളമാനൂർ, ജിജോ പരവൂർ, അരുൺ പനക്കൽ, അനിൽ വേളമാനൂർ, അനിൽ സ്റ്റാർവിഷൻ, സുനിൽ കല്ലുവാതുക്കൽ, സലു ഡ്രീംസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് ദാനവും ആദരിക്കലും നടന്നു.
കൊട്ടാരക്കര: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നെടുമൺകാവ് യൂണിറ്റ് വാർഷിക സമ്മേളനം നെടുമൺകാവ് വ്യാപാരഭവനിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ് അജയബോസ് അധ്യക്ഷനായി. കൊട്ടാരക്കര മേഖല പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു . ജില്ലാപ്രസിഡന്റ് ജോയി ഉമ്മന്നൂർ മുഖ്യപ്രഭാഷണവും സാന്ത്വനം പദ്ധതി വിശദീകരണവും യൂണിറ്റ് നിരീക്ഷകൻ സജു കാക്കത്താനം സംഘടനാഅവലോകനവും നടത്തി. പി.മണിലാൽ, ശശി ഉപാസന, സുനിൽ കളർലാൻഡ്, സുനിൽ സൺഗ്രാഫിക്സ്, യൂണിറ്റ് സെക്രട്ടറി ബിജു എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായി മുരുകൻ പുലരി-പ്രസിഡന്റ്, സജീവ് -സെക്രട്ടറി, ശ്യാം-സെക്രട്ടറി, ദീപു-ജോയിന്റ് സെക്രട്ടറി, മണിലാൽ, അജയബോസ്, സുനിൽ കളർലാൻഡ്, ബിജു-മേഖലാ കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരെഞ്ഞെടുത്തു.