പൂ​ജ​വെ​യ്പ്പും പ്ര​വേ​ശ​നോ​ത്സ​വ​വും
Saturday, October 1, 2022 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​ൻ സ്മാ​ര​ക ക​ഥ​ക​ളി ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് വൈ​കുന്നേരം പൂ​ജവ​യ്പ്പും അഞ്ചിന് വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ രാ​വി​ലെ വി​ദ്യാ​രം​ഭ​വും ന​ട​ക്കും. എ​ല്ലാ ക​ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പു​തി​യ ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കുമെന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ എ​ൻ സ​തീ​ഷ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു.