നാടെങ്ങും ഗാന്ധിജയന്തി ആഘോഷം
Sunday, October 2, 2022 11:23 PM IST
കൊല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നും, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ചി​ന്ന​ക്ക​ട പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ൽ തു​ട​ങ്ങി​യ കു​ട്ടി​ക​ളു​ടെ റാ​ലി ഗാ​ന്ധി പാ​ർ​ക്കി​ൽ അ​വ​സാ​നി​ച്ചു. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പോ​ൾ മ​ത്താ​യി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പാ​ര്‍​ക്കി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ ഹാ​രാ​ർ​പ​ണം ന​ട​ത്തി. സ്മൃ​തി സ​മ്മേ​ള​നം നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക ജ​ന​ത​യു​ടെ മ​നസി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ വ്യ​ക്തി​ത്വ​മാ​ണ് ഗാ​ന്ധി​ജി​യെ​ന്ന് എംഎ​ൽ​എ പ​റ​ഞ്ഞു. മ​തേ​ത​ര​ത്വം, ജ​നാ​ധി​പ​ത്യം, ഭ​ര​ണ​ഘ​ട​ന തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ച്ച് ഗാ​ന്ധി​ജി സ്വ​പ്നം ക​ണ്ട ഇ​ന്ത്യ​യാ​യി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും ഏ​ർ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍ അ​ധ്യ​ക്ഷ​യാ​യി. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പോ​ൾ മ​ത്താ​യി ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലി. സെ​ക്ര​ട്ട​റി ജി.​ആ​ർ കൃ​ഷ്ണ​കു​മാ​ർ ഗാ​ന്ധി സ്മൃ​തി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ​ത്തി​മ മാ​താ നാ​ഷ​ന​ല്‍ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​പെ​ട്രീ​ഷ്യ ജോ​ണ്‍ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന ന​ട​ത്തി. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, എഡി​എം ആ​ർ. ബീ​ന​റാ​ണി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​എ​ഫ്. ദി​ലീ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് നി​ര്‍​മി​ച്ച ‘ജീ​വി​ത​മാ​ണ് ല​ഹ​രി’ ഹ്ര​സ്വ ച​ല​ച്ചി​ത്ര പ്ര​കാ​ശ​നം ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ നൗ​ഷാ​ദ് എംഎ​ൽ​എ​യ്ക്ക് സി​ഡി ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കു​രീ​പ്പു​ഴ ഷാ​ന​വാ​സ്‌, എം. ​മാ​ത്യൂ​സ്, പ്രഫ.​പി.​ഒ.​ജെ.​ല​ബ്ബ, ജോ​ൺ ബോ​സ്ക്കോ, ശ​ശി ഉ​ദ​യ​ഭാ​നു, എം. ​കെ. ജ​ഹാം​ഗീ​ർ, എം.​മാ​ത്യൂ​സ്, സ​ജീ​വ് പ​ര​ശു​വി​ള, യു.​കെ.​അ​ഹ​മ്മ​ദ് കോ​യ, തോ​മ​സ്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​സ്പി​സി, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​സ്​എ​ൻ ‌വ​നി​താ കോ​ളേ​ജ്, ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ്, ടി​കെഎം ​കോ​ളേ​ജ്, സ​ർ​ക്കാ​ർ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ്, സ​ർ​ക്കാ​ർ ടിടി​ഐ, ഐ​എ​ച്ച് എം​ടിടി​ഐ, സ​ർ​ക്കാ​ർ ബോ​യ്സ് ഹൈ​സ്കൂ​ൾ, സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ അ​ഞ്ചാ​ലും​മൂ​ട്, എ​സ്.​എ​ൻ. ട്ര​സ്റ്റ് ഹൈ​സ്ക്കൂ​ൾ, ക്രിസ്്തു രാ​ജ് ഹൈ​സ്കൂ​ൾ, സെന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻഎ​സ്​എ​സ്-എ​ൻസി​സി വോ​ള​ണ്ടി​യ​ർ​മാ​ർ റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു.

കു​ണ്ട​റ: ​കു​ണ്ട​റ വൈ​എംഎ ​ലൈ​ബ്ര​റി ആ​ന്‍റ് റീ​ഡിം​ഗ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ലൈ​ബ്ര​റി സെ​ക്ര​ട്ട​റി രാ​ജു സ​ഖ​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു. ഗാ​ന്ധി​ചി​ത്ര​ത്തി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫാ. ​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ, റി​ട്ട.​ എസ്ഐ ​എ​ബ്ര​ഹാം പി ​ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ​യോ​ഗ​വും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ജ്യോ​തി​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​മ്മ​ൻ പ​ണി​ക്ക​ർ, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​വ​റ: ഗാ​ന്ധി​ജി​യു​ടെ ജ​ന്മ​ന ദി​നം പ​ന്മ​ന ആ​ശ്ര​മ​ത്തി​ല്‍ പ്രാ​ര്‍​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു.​ശ്രീ വി​ദ്യാ​ധി​രാ​ജ സ​ത്സം​ഗ സ​മ​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഗാ​ന്ധി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് നി​ത്യ സ്വ​രൂ​പാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് കു​മ്പ​ള​ത്ത് എ​സ്. വി​ജ​യ​കൃ​ഷ്ണ​പി​ള്ള, സ​ര്‍​വാ​ത്മാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​ര്‍, പ​ന്മ​ന മ​ഞ്ചേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​

പൊ​ന്മ​ന സം​സ്‌​കൃ​തി ശാ​ല​യും 90-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വാ​ര്‍​ഡം​ഗം ജ​യ​ചി​ത്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഗീ​ത ബാ​ല​വേ​ദി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ദേ​ശ ഭ​ക്തി​ര ഗാ​നം ആ​ല​പി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് സി. ​മ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ജി എ​ന്ന മ​ഹാ​ത്മാ​വ് എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ശ്‌​നോ​ത്ത​രി​യും വേ​ഷ പ്ര​ച്ഛ​ന്ന മ​ത്സ​ര​വും ന​ട​ത്തി.​ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ആ​ര്‍. മു​ര​ളി, ര​ക്ഷാ​ധി​കാ​രി ആ​ര്‍. സു​ഗ​ത​ന്‍, ഭാ​ര​വാ​ഹി​ക​ളാ​യ സാം​സ​ണ്‍ പൊ​ന്മ​ന, സു​ജാ​ത, സു​ഗ​ത​ന്‍ പ​റ​മ്പി​ല്‍, ജെ​സീ​ന്ത, ത്യാ​ഗ​രാ​ജ​ന്‍, ദീ​പ, മേ​രി, സോ​ജ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി ച്ചു.

പ​ന്മ​ന വ​ട​ക്കും​ത​ല കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി പ്രഫ. സി.​ശ​ശി​ധ​ര​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ര്‍​ഡം​ഗം മ​ല്ല​യി​ല്‍ അ​ബ്ദു​ള്‍ സ​മ​ദ്, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​അ​ജി, ശി​വപ്ര​സാ​ദ്, ആ​ദ​ര്‍​ശ്, ആ​ര്‍.​ല​തി​ക, എ​സ്. അ​ജി​കു​മാ​ര്‍, സ​രി​ത തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

​എ​ന്‍.​വി​ജ​യ​ന്‍​പി​ള്ള ഗ്ര​ന്ഥ​ശാ​ല സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ന്‍റ് ഡി.​കെ ശ്രീ​കാ​ന്ത്, സെ​ക്ര​ട്ട​റി അ​നി​ല്‍ മ​ട​പ്പ​ള്ളി, ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ല്‍, ആ​ന​ന്ദ​ന്‍,ശ്രീ​കു​മാ​ര്‍, രാ​ജീ​വ്, ര​തീ​ഷ്, സ​ജ്‌​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​

എ​ല്‍​ജെ​ഡി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​സ്. സി​നി​ല്‍ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.​ അ​ഖി​ല്‍, വി​നോ​ദ്, ശ്രീ​ഹ​രി,ബേ​ബി​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​ച​വ​റ കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​ന് മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ, രാ​ജേ​ന്ദ്ര​ന്‍​പി​ള്ള, ര​ഞ്ജ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍, റോ​സ് ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​ തു​ട​ര്‍​ന്ന് കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.

അഞ്ചൽ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സേ​വ​ന​വാ​ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളും പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ള്‍ ക​വ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​ര്‍, ഹ​രി​ത​ക​ര്‍​മ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. വാ​ര്‍​ഡ്‌ ര​ണ്ട് ക​ണ്ണ​ങ്കോ​ട് ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ക്ക് വാ​ര്‍​ഡ്‌ അം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റു മായ എം ​മു​ര​ളി നേ​തൃ​ത്വം ന​ല്‍​കി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​ഞ്ചേ​രി-ക​രു​കോ​ണ്‍ പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ള്‍ വെ​ട്ടി നീ​ക്കി​കൊ​ണ്ടാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​ട​യം ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​ന്തി ദീ​പം തെ​ളി​ച്ചു. ഇ​ട​യം ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ൻ.​ത്യാ​ഗ​രാ​ജ​ൻ, എ​ൻ.​കെ ബാ​ല​ച​ന്ദ്ര​ൻ, സി.​ജ​ഗ​ജീ​വ​ൻ, എ​സ്.​ഓ​മ​ന​ൻ, അ​മ​ൽ, എം. ​വി​ശ്വം​ഭ​ര​ൻ, പി.​ആ​ർ മു​ര​ളീ​ധ​ര​ൻ, എ.​അ​നി​ലാ​ൽ, ധ​നു​രാ​ജ്, പി.​എ​ൽ. സു​ഗ​ത​ൻ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​ൺ​ഗ്ര​സ് ഇ​ട​മു​ള​യ്ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യൂ​രി​ൽ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ക​ട​യി​ൽ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റം​ലി എ​സ്. റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സാ​ദ് കോ​ടി​യാ​ട്ട്, ബി​ജു നെ​ല്ലി​മൂ​ട്ടി​ൽ, ഷാ​ജി വേ​ളൂ​ർ, ആ​യൂ​ർ സ​ന്തോ​ഷ് ,പാ​റ​ങ്കോ​ട് മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നി​ലെ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​വും സ്നേ​ഹ​പ്ര​യാ​ണം ആ​യി​രം ദി​ന​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ നൂ​റാം ദി​ന സം​ഗ​മ​വും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ബേ​ക്ക​ര്‍ സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മ​ഹാ​ത്മാ​ഗാ​ന്ധി​യെ നേ​രി​ല്‍ ക​ണ്ട, നൂ​റ്റി​യൊ​ന്നു വ​യസ് പി​ന്നി​ട്ട, കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ബേ​ക്ക​ര്‍ സാ​ഹി​ബി​നെ​യും ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ ആ​ര്‍.​വി. അ​ശോ​ക​നെ​യും ആ​ദ​രി​ച്ചു.

ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, റ​വ. വൈ.​തോ​മ​സ് മു​ട്ടു​വേ​ലി​ല്‍ കോ​ര്‍ എ​പ്പി​സ്‌​ക്കോ​പ്പ, എ​ഴു​ത്തു​കാ​രി അ​നാ​മി​ക, എ​ന്‍.​സി. ശാ​ന്ത​മ്മ, കെ.​കെ.ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ല​ഞ്ഞൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ എ​ന്‍എ​സ്​എ​സ് പ്ര​വ​ര്‍​ത്ത​ക​രും വ​ര്‍​ക്ക​ല മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ ന​ന്മ ക്ല​ബ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി​ഭ​വ​ന്‍ അ​ങ്ക​ണ​ത്തി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും സ​ര്‍​വ്വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു.

ചാ​ത്ത​ന്നൂ​ർ: കെ​എ​സ് ആ​ർ ടി ​സി യു​ടെ ഓ​ഫീ​സു​ക​ളി​ൽ ഗാ​ന്ധി ​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ​ല​ഹ​രി വി​രു​ദ്ധ - പ്ലാ​സ്റ്റി​ക് വി​രു​ദ്ധ കാന്പ​യി​നു​ക​ളും ബോ​ധ​വ​ല്ക്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്ത​ണ​മെ​ന്നും ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ​ഉ​പ​ഭോ​ക്താ​വി​നെ​ക്കു​റി​ച്ചു​ള്ള ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ൾ പ്ര​തി​ജ്ഞ​യാ​യി ചൊ​ല്ല​ണ​മെന്നും ​സി എം ​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി​വാ​രാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ എ​ടിഒ ​പി.ആ​ർ. ജോ​യി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ജി​യു​ടെ വാ​ച​ക​ങ്ങ​ൾ അ​ദ്ദേ​ഹം പ്ര​തി​ജ്ഞ​യാ​യി ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​മാ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കൃ​ഷ്ണ​കു​മാ​ർ, ഡി​സിപി ​അ​സി​സ്റ്റന്‍റ് ഡി​പ്പോ എ​ൻജി​നീ​യർ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ടിഒ ​ചൊ​ല്ലി കൊ​ടു​ത്ത പ്ര​തി​ജ്ഞ ജീ​വ​ന​ക്കാ​ർ ഏ​റ്റു​ചൊ​ല്ലി.

പ്ര​തി​ജ്ഞ ചാ​ത്ത​ന്നൂ​ർ ഡി​പ്പോ ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഗാ​ന്ധി ജ​യ​ന്തി ദി​നം മു​ത​ൽ എ​ട്ട് വ​രെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ ഓ​ഫീ​സു​ക​ളും പ​രി​സ​ര​ങ്ങ​ളും വ​ർ​ക്ക് ഷോ​പ്പു​ക​ളും ബ​സു​ക​ളും ശു​ചീ​ക​രി​ക്ക​ണം. ഇ​തോ​ടൊ​പ്പം ല​ഹ​രി​ക്കെ​തി​രെ സു​ശ​ക്ത​വും പ​ഴു​തു​ക​ളി​ല്ലാ​ത്ത​തു​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യും ല​ഹ​രി​യു​ടെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും വേ​ണം. ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ, ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക​യും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും എ​ടു​പ്പി​ക്കു​ക​യും വേ​ണ​മെ​ന്നും സി ​എം ഡി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.