കനാലിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു
1227478
Tuesday, October 4, 2022 1:32 AM IST
കൊല്ലം: വള്ളിക്കാവ് അമൃത സേതു പാലത്തില്‍ നിന്നും കനാലിലേക്ക് ചാടിയ വിദ്യാർഥി മരിച്ചു. ആലപ്പാട് പറയകടവ് തൈക്കാട്ടുശ്ശേരിയില്‍ പ്രജീഷ് കുമാറിന്റെ മകന് അനന്തപത്മനാഭന് (16) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം അനന്തപത്മനാഭന് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടിരുന്നു.തുടര്‍ന്ന് വീട്ടിലെത്തി ആശുപത്രിയില്‍ പോകുന്നതിനായി ഇറങ്ങിയ അനന്തപത്മനാഭനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അനന്തപത്മനാഭന് കായലിലേക്ക് ചാടിയതായി കണ്ടെത്തിയത്.തുടര്‍ന്ന് കനാലില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ പുലർച്ചെ മൃതദേഹം കണ്ടെത്തുകയായിരുന്നു.