ആനപ്പുഴയ്ക്കൽ ദൈവാലയത്തിൽ തിരുനാൾ
1227586
Wednesday, October 5, 2022 11:18 PM IST
കുളത്തൂപ്പുഴ: ആനപ്പുഴയ്ക്കൽ ലിറ്റിൽ ഫ്ളവർ ദൈവാലയം കപ്പൂച്ചിൻ ആശ്രമത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആരംഭിച്ചു. ഒമ്പതിന് സമാപിക്കും.
എല്ലാ ദിവസവും വൈകുന്നേരം 5:30 ന് ജപമാല, ലിറ്റിനി,നൊവേന എന്നിവ നടക്കും.
ഇന്ന് ഇടവക വികാരി ഫാ. ഷൈജൻ കപ്പൂച്ചിൻ തിരുനാൾ കൊടിയേറ്റും. തുടർന്ന് ഫാ. ജസ്റ്റിൻ ലോറൻസ് സമൂഹദിവ്യബലി അർപ്പിക്കും. ഫാ. പീറ്റർ തോമസ് കപ്പൂച്ചിൻ വചന സന്ദേശം നൽകും. നാളെ ഫാ. മാത്യു നടയ്ക്കൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് ഫാ. ജോസ് തെക്കേമുറി വചനസന്ദേശം നൽകും. എട്ടിന് ഫാ. ജിനോയി മാത്യു ദിവ്യബലി അർപ്പിക്കും. തുടർന്ന് ഫാ. ബേർണി കപ്പൂച്ചിൻ വചന സന്ദേശം നൽകും. ഒമ്പതിന് തിരുനാൾ സമാപനബലി ഫാ. ബിജു ജോസഫ് കപ്പൂച്ചിൻ അർപ്പിക്കും. ഫാ. സിനോയി കപ്പൂച്ചിൻ വചന സന്ദേശം നൽകും. തുടർന്ന് കൊടിയിറക്കോടെ തിരുനാൾ സമാപിക്കും.