കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി സേവാഭാരതി
1227595
Wednesday, October 5, 2022 11:18 PM IST
കൊട്ടാരക്കര:സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതി പെയിൻ ആന്റ് പാലിയേറ്റീവ് പദ്ധതിയിൽ കൂടി വയോജന ദിനത്തിൽ നിർധന കാൻസർ രോഗികൾക്കുള്ള ചികിത്സാ ധനസഹായവും, തുടർ ചികിൽസാ പ്രവർത്തനവും ആരംഭിച്ചു.
ചികിത്സ ധനസഹായത്തിന്റെ ഉദ്ഘാടനം സേവാഭാരതി ജില്ലാ രക്ഷധികാരി ഡോ എൻ എൻ മുരളി നിർവഹിച്ചു. 20 ഓളം കാൻസർ രോഗികൾക്കുള്ള ചികിത്സാധനസഹായ വിതരണം കഴിഞ്ഞ ദിവസം എത്തിച്ചു നൽകി പെയിൻ ആന്റ് പാലിയേറ്റീവിനു അടിയന്തരചികിത്സയ്ക്ക് ആവശ്യമായ ഓട്ടോ ക്ളെവ് സംവിധാനം ഡോ എൻ എൻ മുരളി സേവാഭാരതി യൂണിറ്റിന് കൈമാറി .
സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എൻ.സജികുമാർ, സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്ദീപ്, സെക്രട്ടറി എസ് കെ ശാന്തു, ജില്ലാ സെക്രട്ടറി ബി അനൂപ്, പഞ്ചായത്ത് ജനപ്രതിനിധികളായ ഹരികുമാർ തേവന്നൂർ, ഉഷ വിലങ്ങറ, സിന്ധു ഉമ്മന്നൂർ, ട്രഷർ രവി പനയറ എന്നിവർ സംബന്ധിച്ചു.