ഗാ​ന്ധി​ഭ​വ​ൻ​ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം
Thursday, November 24, 2022 11:44 PM IST
പാ​രി​പ്പ​ള്ളി: വേ​ള​മാ​നൂ​ർ ഗാ​ന്ധിഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ന് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്നു.​ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​ര​ജ​ൻ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.​
സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, സ്നേ​ഹാ​ശ്ര​മ​ത്തി​ന് സം​ഭാ​വ​ന ചെ​യ്ത സ്ഥ​ല​ത്ത്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂപ ​ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്.
പ്രാ​ർ​ഥനാ ഹാ​ൾ, അ​ടു​ക്ക​ള, സ്റ്റോർ മു​റി, ഡൈ​നിം​ഗ് ഹാ​ൾ, ടോ​യ് ലെ​റ്റു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന​ത്.​ സ്നേ​ഹാ​ശ്ര​മ​ത്തി
ന്‍റെ ​ചു​റ്റു​മ​തി ലും ​ഗേ​റ്റും സൗ​ജ​ന്യ​മാ​യി സ​മ​ർ​പ്പി​ച്ച പു​തു​ശേരി രാ​ധാ​കൃ​ഷ്ണ​നെ ഗാ​ന്ധി ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു.
ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം റീ​ന മം​ഗ​ല​ത്ത്, ഗാ​ന്ധിഭ​വ​ൻ​ സിഇഒ വി​ൻ​സെ​ന്‍റ്, സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള , കെ.​എം.​രാ​ജേ​ന്ദ്ര​കു​മാ​ർ, ജി.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.