ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍​ ശാ​സ്ത്ര-​സാ​ങ്കേ​തി​ക മേ​ള ഇ​ന്നു​മു​ത​ൽ കു​ള​ത്തൂ​പ്പു​ഴ​യി​ൽ
Thursday, November 24, 2022 11:44 PM IST
കു​ള​ത്തൂ​പ്പു​ഴ: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളു​ക​ളു​ടെ നാ​ലാ​മ​ത് ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള കു​ള​ത്തൂ​പ്പു​ഴ സാം ​ഉ​മ്മ​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. സം​സ്ഥാ​ന​ത്തെ ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ള്‍, ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ള്‍, നി​ശ്ച​ല മാ​തൃ​ക​ക​ള്‍, പ്ര​വ​ര്‍​ത്ത​ന മാ​തൃ​ക​ക​ള്‍, ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ മേ​ള​യി​ലു​ണ്ടാ​കും.
39 സ​ര്‍​ക്കാ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളു​ക​ള്‍, ഒ​മ്പ​ത് ഐ​എ​ച്ച്ആ​ര്‍​ഡി സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന 48 സ്‌​കൂ​ളു​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ളു​ടെ മ​ത്സ​രം മേ​ള​യി​ലു​ണ്ടാ​കും. 450-ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി മ്യൂ​സി​യം, ഐ​എ​സ്ആ​ര്‍​ഒ, ശു​ചി​ത്വ​മി​ഷ​ന്‍, വി​മു​ക്തി, റോ​ഡ് സേ​ഫ്റ്റി, കെ​എ​ല്‍​ഡി​ബി, വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ളും മേ​ള​ക്ക് മാ​റ്റ് കൂ​ട്ടും.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​ഹ​ക​ര​ണ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സാ​യ അ​യ്കൂ​പ്‌​സി​ന്‍റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളി​ല്‍ നി​ന്നും ത​യാ​റാ​ക്കി​യ മീ​ഡി​യ റൂം ​മേ​ള​യി​ലു​ണ്ട്. ര​ണ്ട് ദി​വ​സ​വും രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നും അ​വ​സ​രം ഉ​ണ്ട്.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​എ​സ്. സു​പാ​ല്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബൈ​ജു ഭാ​യ്, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ല്‍, മു​ന്‍ മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് രാ​ധാ രാ​ജേ​ന്ദ്ര​ന്‍, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​നവും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ര്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി. ​ബീ​ന പ്ര​സം​ഗി​ക്കും. വ്യ​വ​സാ​യ സം​രം​ഭ​ക​ന്‍ മൈ​തീ​ന്‍ പി​ച്ച റാ​വു​ത്ത​റെ സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​മോ​ദി​ക്കും.