ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച യു​വാ​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞു
Friday, November 25, 2022 1:47 AM IST
ചാ​ത്ത​ന്നൂ​ർ: പൂ​യ​പ്പ​ള്ളി​യ്ക്ക​ടു​ത്ത് മ​രു​ത​മ​ൺ പ​ള്ളി​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച യു​വാ​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞു. മൈ​ലോ​ട് ര​ജ്ഞു ഭ​വ​നി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ ര​ഞ്ജു(23), ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​രി​നാ​ട് കു​ന്നി​ൽ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മ​നോ​ജ് (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് പൂ​യ​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​ഏ​ഴ​ര​യോ​ടെ മ​രു​ത​മ​ൺ​പ​ള്ളി മാ​ക്രി​ഇ​ല്ലാ​ക്കു​ള​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പൂ​യ​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും ഓ​യൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ആ​രോ​ൺ എ​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ദൂ​രേ​യ്ക്ക് തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പ​രി​സ​ര​ത്തെ ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന്ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പൂ​യ​പ്പ​ള്ളി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ര​ഞ്‌​ജു ഓ​യൂ​ർ എ​സ്കെ സൗ​ണ്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. അ​മ്മ :കു​മാ​രി. സ​ഹോ​ദ​രി രാ​ധി​ക. മ​രി​ച്ച മ​നോ​ജ് ആ​ക്രി പെ​റു​ക്ക് ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ ര​ജ​നി ഗ​ൾ​ഫി​ലാ​ണ്. വീ​ടു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ നാ​ടാ​യ മു​ട്ടാ​യി​ലും പ​രി​സ​ര​ത്തു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു.​പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.