ല​ഹ​രി​ മാ​ഫി​യയെ അ​മ​ർ​ച്ച ചെ​യ്യ​ണം: കെ​സി​ബി​സി
Friday, November 25, 2022 10:54 PM IST
കൊ​ല്ലം: നി​യ​മ​സം​വി​ധാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട ് ഭീ​ര​ക​ശ​ക്തി​യാ​യി വ​ള​ർ​ച്ച​പ്രാ​പി​ച്ചി​രി​ക്കു​ന്ന ല​ഹ​രി​മാ​ഫി​യാ​യെ അ​മ​ർ​ച്ച ചെ​യ്യാ​നു​ള​ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ത​ല​ശേ​രി​യി​ൽ ല​ഹ​രി​ക്ക​ട​ത്ത് സം​ഘം ര​ണ്ട ്പേ​രെ കൊ​ല​പ്പെടു​ത്തി​യ സം​ഭ​വ​ത്തി​ൽ സ​മി​തി അ​തി​യാ​യ ദുഃ​ഖ​വും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി. ല​ഹ​രി​ക്ക​ട​ത്തും വി​ല്പ​ന​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ അ​നാ​സ്ഥ​യാ​ണ് ഇ​ത്ത​രം ദാ​രു​ണ​ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​തെ​ന്ന് യോ​ഗം ചൂ​ണ്ട ണ്ട ി​ക്കാ​ട്ടി.
മ​ദ്യ​വി​ല്പ​ന ശാ​ല​ക​ൾ പൂ​ട്ടി​യ​താ​ണ് മ​യ​ക്കു​മ​രു​ന്നു​വ്യാ​പ​നം വ്യാ​പ​ക​മാ​യ​തെ​ന്ന പ്ര​ച​ര​ണം ന​ട​ത്തി നാ​ടു​നീ​ളെ ബാ​റു​ക​ൾ തു​റ​ന്ന​തു​ൾ​പ്പെ​ടെ​യു​ള​ള സ​ർ​ക്കാ​റി​ന്‍റെ മ​ദ്യ​ന​യ​വൈ​ക​ല്യങ്ങ​ളാ​ണ് ല​ഹ​രി​മാ​ഫി​യാ ത​ഴ​ച്ചു​വ​ള​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
മ​ദ്യം, മ​യ​ക്കുമ​രു​ന്ന് തു​ട​ങ്ങി​യ ല​ഹ​രി​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും അ​തി​ന്‍റെ പി​ന്നി​ലു​ള​ള സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ക്തി​ക​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​നും സ​ത്യ​സ​ന്ധ​വും സു​താ​ര്യ​വു​മാ​യ ന​യ​രൂ​പീ​ക​ര​ണ​വും നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മി​തി രൂ​പ​താ പ്ര​സ​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ടി. ജെ ​ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ.​ജെ ഡി​ക്രൂ​സ്, എം.​എ​ഫ് ബ​ർ​ഗ്ലീ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, ഇ ​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, എ​സ് സ്റ്റീ​ഫ​ൻ, മേ​ഴ്സി യേ​ശു​ദാ​സ്, ബി ​സെ​ബാ​സ്റ്റ്യ​ൻ, സ​ന്തോ​ഷ് സേ​വ്യ​ർ , എം.​മാ​നു​വ​ൽ, ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.