ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Friday, November 25, 2022 10:54 PM IST
കൊ​ല്ലം: ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സം ജീ​വി​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​തു​ര ശു​ശ്രൂ​ഷ​യും വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പ​ഠി​പ്പി​ച്ച​ത് കൊ​ല്ലം രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. തീ​ര​ദേ​ശ ജ​ന​ത​യെ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ സാ​ധി​ച്ച സ്ഥാ​പ​ന​മാ​ണ് ക്രി​സ്തു​രാ​ജ് സ്കൂ​ളെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ബി​നു തോ​മ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​സേ​വ്യ​ർ ലാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി. ​രാ​ജീ​വ്, പ്രി​ൻ​സി​പ്പ​ൽ ജി. ​ഫ്രാ​ൻ​സി​സ്, ആ​ന്‍റ​ണി പീ​റ്റ​ർ, പ്ര​ഫ. പ്രേം ​ഏ​ലി​യാ​സ്, ആ​ർ. ശി​വ​കു​മാ​ർ, എ. ​റോ​യി​സ്റ്റ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ന​വീ​ക​രി​ച്ച ഹാ​ളി​ന്‍റെ​യും അ​സം​ബ്ലി ഡ​യ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം എ​സി​പി അ​ഭി​ലാ​ഷ് ദീ​പ​ശി​ഖ തെ​ളി​യി​ച്ചു.
ഫാ. ​ബി​നു തോ​മ​സ് സൈ​ക്കി​ൾ റാ​ലി ഫ്ളാ​ഗ് ഒ​ഫ് ചെ​യ്തു. സ്കൂ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്രി​സ്തു​രാ​ജ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.