പു​ന​ലൂ​ർ എ​സ്​എ​ൻ കോ​ളേ​ജി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്
Friday, November 25, 2022 10:54 PM IST
കൊ​ല്ലം: എ​ൻസിസി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര എ​ൻസി​സി യൂ​ണി​റ്റി​ന്‍റെ(9 ​കെ- ​ബി.​എ​ൻ) നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ളേ​ജി​ൽ ഇ​ന്ന് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. പു​ന​ലൂ​ർ ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്നാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ളേ​ജി​ന് പു​റ​മെ ജി​ല്ല​യി​ലെ മ​റ്റ് അ​ഞ്ച് കോ​ളേ​ജു​ക​ളി​ൽ നി​ന്നു​ള്ള എ​ൻ​സിസി കേ​ഡ​റ്റു​ക​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് ര​ക്ത​ദാ​നം ന​ട​ത്തും. രാ​വി​ലെ 9.30ന് ​കൊ​ട്ടാ​ര​ക്ക​ര എ​ൻസി സി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ അ​മി​തേ​ഷ് വ​ർ​മ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.​സ​ന്തോ​ഷ് അ​ധ്യക്ഷ​ത വ​ഹി​ക്കു​ം.