ലോകക​പ്പ് ഫു​ട്ബോ​ൾ: ക്വി​സ് മ​ത്സ​രം നടത്തി
Friday, November 25, 2022 11:18 PM IST
ച​വ​റ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോക ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ ബി​ആ​ർ​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി​ൽ നി​ർ​വ​ഹി​ച്ചു.
ക്വി​സ് മാ​സ്റ്റ​ർ ജി ​ജോ​ൺ​സ​ൺ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. എ​ച്ച്‌എ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം അ​ഭി​രാ​ജ് (ജി​എ​ച്ച്എ​സ്എ​സ്, അ​യ്യ​ൻകോ​യി​ക്ക​ൽ), ര​ണ്ടാം സ്ഥാ​നം അ​ബ്ദു​ൾ ഹു​സൈ​ൻ (ജിഎ​ച്ച്എ​സ്എ​സ്, ച​വ​റ), മൂ​ന്നാം സ്ഥാ​നം ആ​രി​ഫ് കൊ​ച്ചു​മം​ഗ​ലം (​ബി​എ​ച്ച്എ​സ്, തേ​വ​ല​ക്ക​ര) എ​ന്നി​വ​രും, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ആ​ശ്രി​ത്‌ എ​സ് കു​മാ​ർ (എ​സ്ബി വി ​എ​സ്ജി​എ​ച്ച്എ​സ്എ​സ്, പ​ന്മ​ന മ​ന​യി​ൽ), ര​ണ്ടാം സ്ഥാ​നം ശ്രീ​വി​ഷ്ണു (ജി​വിഎ​ച്ച്എ​സ്എ​സ്, കൊ​റ്റ​ൻ​കു​ള​ങ്ങ​ര) മൂ​ന്നാം സ്ഥാ​നം, ഇ​മ്മാ​നു​വ​ൽ (ജി​വിഎ​ച്ച്എ​സ്എ​സ്, കൊ​റ്റ​ൻ​കു​ള​ങ്ങ​ര) ക​ര​സ്ഥ​മാ​ക്കി.