കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Sunday, November 27, 2022 3:33 AM IST
പ​ര​വൂ​ർ: നെ​ടു​ങ്ങോ​ലം പാ​റ​യി​ൽ​ക്കാ​വി​ന് സ​മീ​പം കെ ​എ​സ് ഇ​ബി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. 11 കെ ​വി. അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കി​ട​യി​ലാ​ണ് സ​ബ് എ​ഞ്ചി​നി​യ​റും ഓ​വ​ർ​സി​യ​റും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​ത്. നെ​ടു​ങ്ങോ​ലം പാ​റ​യി​ൽ​ക്കാ​വി​നു സ​മീ​പം ​ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

 കു​ഴി​യെ​ടു​ത്ത മ​ണ്ണ് മാ​റ്റി​യി​ല്ലാ​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ഡ്യൂ​ട്ടി​ക്ക് ത​ട​സം നി​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ സു​രേ​ഷി​ന്‍റേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്നു​പേ​രു​ടേ​യും പേ​രി​ൽ പ​ര​വൂ​ർ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ര​വൂ​രി​ൽ വൈ​ദ്യു​തി ബോ​ർ​ഡ്‌​ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തി. വ​ർ​ക്കേ​ഴ്സ്‌​ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി ) ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി ​ഐ ടി ​യു ) ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​നി​ൽ കു​മാ​ർ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​വ് സി​ദ്ധാ​ർ​ഥ​ൻ, ര​മ്യ, ത​മ്പു​രാ​ജ​ൻ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.