സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ക​ഠി​ന​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം: ഡോ. ​എം .എ​സ് . സു​നി​ൽ
Sunday, November 27, 2022 3:33 AM IST
കൊ​ട്ടാ​ര​ക്ക​ര : സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന എ​ല്ലാ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ഠി​ന​മാ​യ ശി​ക്ഷ ത​ന്നെ നി​യ​മ​സം​ഹി​ത​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം എ​സ് സു​നി​ൽ. ക​ല​യ​പു​രം ആ​ശ്ര​യ​സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ്ത്രീ​ക​ൾ സ​മൂ​ഹ​ത്തി​ലെ സ​ർ​വ മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​വു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും അ​വ​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത് അ​വ​ഗ​ണ​ന​യും അ​തി​ലേ​റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​ണ്.

അ​വ​ർ സ്ത്രീ​ക​ൾ​ക്ക് തു​ല്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തോ​ടൊ​പ്പം അ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​വും കൂ​ടി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഓ​രോ ക്ഷേ​മ​രാ​ഷ്ട്ര​ത്തി​ന്‍റേ​യും ക​ട​മ​യാ​ണെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​സ്ജി കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​മ​ൻ അ​ല​ക്സാ​ണ്ട​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശ്ര​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ​ണി​ക്കു​ട്ടി ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ്, മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ഉ​ത്ത​മ​ൻ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഓ​മ​ന വ​ർ​ഗീ​സ്, ശി​ശു​ഭ​വ​ൻ സൂ​പ്ര​ണ്ട് അ​നു.​എ​സ്, ഫാ​ർ​മ​സി​സ്റ്റ് ഷീ​ജ ത​ങ്ക​ച്ച​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ര​സു എം, ​ര​മ്യ വി​മ​ല, മാ​രീ​ശ്വ​രി എ​സ്, സൗ​മ്യ എ​സ്, ക്രി​സ്‌​റ്റോം എം ​റോ​യ്, സൂ​ര്യ സു​ധ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ആ​ശ്ര​യ​യി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.