അ​ന്ത​ര്‍​ദേശീ​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, November 27, 2022 11:12 PM IST
കൊല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ളേ​ജ് സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​ന്ന അ​ന്ത​ര്‍​ദേശീ​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ല​ജീ​വി​ക​ളി​ല്‍ ഉ​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും പ​രി​ഹാ​ര​മാ​ര്‍​ഗങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട സ​മ്മേ​ള​ന​ത്തി​ല്‍ 170 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ന്‍​ഡ്യ​യി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള 19 വി​ദ​ഗ്ധര്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​റു സെ​ഷ​നു​ക​ളി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള​വ​ത​രി​പ്പി​ച്ചു.
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ന​മ്മു​ടെ മ​ത്സ്യ സ​മ്പ​ത്തി​നു​ണ്ടാ​ക്കു​ന്ന ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്മേ​ള​നം വി​ശ​ദ​മാ​യി സം​വ​ദി​ച്ചു. മ​ത്സ്യ പ്ര​ജ​ന​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍ ആ​ശ​ങ്ക പ​ങ്കു വ​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളും പ​രി​ഹാ​ര​മാ​ര്‍​ഗങ്ങ​ളും സ​മ്മേ​ള​ന​ത്തി​ല്‍ നി​ര്‍​ദേശി​ക്ക​പ്പെ​ട്ടു. ഈ നി​ര്‍​ദേശ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​നും, കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ശാ​സ്ത്ര പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​നും സ​മ​ര്‍​പ്പി​ക്കും.
സ​മ്മേ​ള​ന​ത്തി​ല്‍ 60 യു​വ ശാ​സ്ത്ര​ജ്ഞ​ര്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ജ​ന്തു ജാ​ല​ങ്ങ​ള്‍​ക്ക് വ​രു​ത്തി വ​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു 60 പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ ല​ക്ഷ്മി എ​സ്, മ​ദ്രാ​സ് ക്രി​സ്റ്റ്യ​ന്‍ കോ​ളേ​ജ് പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ഫി​റോ​സ്ഖാ​ന്‍, അ​ബ്ദു​ള്‍ ഹ​ക്കിം കോ​ളേ​ജ്, റാ​ണി​പ്പെ​ട്ട, ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പോ​സ്റ്റ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സം​ബു​ധ ബാ​ന​ര്‍​ജി, വി​ശ്വ​ഭാ​ര​തി, ശാ​ന്തി​നി​കേ​ത​ന്‍ ഒ​ന്നാം സ്ഥാ​ന​വും, വി​നോ​ദ് മ​ദ്രാ​സ് ക്രി​സ്റ്റ്യ​ന്‍ കോ​ളേ​ജ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്രഫ​. സി​ന്ധ്യ കാ​ത​റി​ന്‍ മൈ​ക്കി​ള്‍ സ​ന്ദേ​ശം ന​ല്‍​കി. എ​ഫ്​എആ​ർഎ​ഫ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മോ​സ​സ് ഇ​ന്‍​ബ​രാ​ജ്, ഡോ. ​സി​സ്റ്റ​ര്‍ റോ​സ് ഗ്രി​ഗോ​റി​യ, ഡോ. ​വി​ജ​യ​ശ്രീ, നി​ഷാ​തോ​മ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.