വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം: സി​ഐ​ടി​യു ധ​ര്‍​ണ
Sunday, November 27, 2022 11:12 PM IST
കൊ​ല്ലം: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ ശ​ല്യ​ങ്ങ​ളി​ല്‍ നി​ന്നും ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ന്മ​ല ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു.
സി​ഐ​ടി​യു പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​സ് ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന്യ​ജീ​വി ശ​ല്യ​ത്താ​ല്‍ പൊ​റു​തി​മു​ട്ടു​ന്ന ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടാ​ണ് വ​ന​പാ​ല​ക​ര്‍ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ളെ ചെ​റു​ക്കു​മെ​ന്നും എ​സ് ബി​ജു പ​റ​ഞ്ഞു.
സി​ഐ​ടി​യു പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​എ​സ് മ​ണി അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ആ​ർ പ്ര​ദീ​പ്‌, നേ​താ​ക്ക​ളാ​യ ആ​ർ സു​രേ​ഷ്, പി ​രാ​ജു, ബി​നു മാ​ത്യു, ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.