റ​വ​ന്യൂ ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി
Monday, November 28, 2022 11:02 PM IST
പി. ​സ​നി​ൽ​കു​മാ​ർ

അ​ഞ്ച​ല്‍ : കൊ​ല്ലം റ​വ​ന്യു ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​ഐ ലാ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്. അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബൈ​ജു, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​കാ കു​മാ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജാ​സ്മി​ന്‍ മ​ഞ്ചൂ​ര്‍, അ​ഖി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ന​സ് കെ. ​ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജു തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു

ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷ​മാ​കും ക​ലാ​മ​ത്സ​ര​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ക. മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ പൊ​തു​സ​മ്മേ​ള​ന​വും മ​ന്ത്രി ജെ ​ചി​ഞ്ചു റാ​ണി ക​ലാ​മ​ത്സ​ര​ങ്ങ​ളും ഉ​ദ്ഘാ​ട​നവും നിർവഹിക്കും. പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​ധി​ക​ള്‍ അ​ട​ക്കം നി​ര​വ​ധി​പേ​ര്‍ ച​ട​ങ്ങി​ല്‍ പങ്കെടുക്കും.

വേ​ദി​ക​ൾ എ​ല്ലാം സ​മ്മേ​ള​നാ​ന​ന്ത​രം സ​ജീ​വ​മാ​കും. ഇ​നി​യു​ള​ള നാ​ല് നാ​ൾ ക​ല​യു​ടെ പൂ​ര​ത്തി​നാ​യി​രി​ക്കും അ​ഞ്ച​ൽ സാ​ക്ഷ്യം വ​ഹി​ക്കു​ക.

ആ​ദ്യ​ജ​യം തൃപ്പിലഴികം
ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ്കൂ​ളി​ന്

അ​ഞ്ച​ലി​ല്‍ ആ​രം​ഭി​ച്ച ജി​ല്ല റ​വ​ന്യു സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഫ​ലം പ്ര​ഖ്യാ​പി​ച്ച ആ​ദ്യ മ​ത്സ​രം ബാ​ന്‍റ്മേ​ളം ആ​യി​രു​ന്നു.

സെ​ന്‍റ് ജോ​ര്‍​ജ് സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ലാ​ണ് എ​ച്ച്എ​സ്, എ​ച്ച്‌​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലെ ബാ​ന്‍റ്മേ​ള മ​ത്സ​രം ന​ട​ന്ന​ത്. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഏ​ഴും, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സ്കൂ​ളു​മാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ലെ ബാ​ന്‍റ്മേ​ള മ​ത്സ​രം ഫ​ല​മാ​ണ് ഒ​ദ്യോ​ഗി​ക​മാ​യി ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്. കു​ണ്ട​റ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഹൈ​സ്കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും സ്വ​ന്ത​മാ​ക്കി. ഒ​രു ടീം ​മാ​ത്രം മ​ത്സ​രി​ച്ച ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കരിക്കോട് ടി​കെ​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

ഇ​ക്കു​റി പു​തി​യ
ഓ​വ​റോ​ൾ ട്രോ​ഫി​ക​ള്‍

അ​റു​പ​ത്തി​യൊ​ന്നാ​മ​ത് ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ക്കു​റി ന​ല്‍​കു​ന്ന​ത് പു​തി​യ ഓ​വ​റോ​ൾ ട്രോ​ഫി​ക​ളാ​യി​രി​ക്കും. വി​ജ​യി​ക​ളാ​കു​ന്ന കു​ട്ടി​ക​ൾ​ക്കും സ​ബ് ജി​ല്ല​ക​ൾ​ക്കു​മാ​ണ് ട്രോ​ഫി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ന് അ​ഞ്ച​ൽ ഈ​സ്റ്റ് എ​ച്ച്എ​സ്​എസി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ കൂ​ട്ടാ​യ്മ​യാ​യ "കു​ട്ടി​ക്കൂ​ട്ടം 91' ഉം, ​യു​പി വി​ഭാ​ഗ​ത്തി​ന് ഗോ​കു​ലം ഗോ​ൾ​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സും എ​ല്ലാ വി​ഭാ​ഗ​ത്തി​നു​മു​ള്ള സെ​ക്ക​ന്‍റ് ഓ​വ​റോ​ൾ ട്രോ​ഫി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ഞ്ച​ൽ യൂ​ണി​റ്റു​മാ​ണ് സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ട്രോ​ഫി​ക​ൾ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ​ന്ന​ലെ ഏ​റ്റു​വാ​ങ്ങി. ട്രോ​ഫി സ​ബ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി.