ഹോ​ട്ട​ൽ ആന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ കൊ​ല്ല​ത്ത്
Monday, November 28, 2022 11:02 PM IST
കൊ​ല്ലം: ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും നാ​ളെ കൊ​ല്ലം ബീ​ച്ചി​ന് സ​മീ​പ​ത്തെ റോ​ട്ട​റി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും.
രാ​വി​ലെ 11 -ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. അ​ജി ബോ​ധ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ. ​ഷാ​ജ​ഹാ​ൻ, ഷി​ഹാ​സ്, യാ​സി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ൺ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് കു​ടും​ബ സം​ഗ​മ​വും ക​ലാ പ​രി​പാ​ടി​ക​ളും.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, റ്റി.​എ​സ്. ബാ​ഹു​ലേ​യ​ൻ, ഇ. ​ഷാ​ജ​ഹാ​ൻ, ഷി​ഹാ​സ്, രാ​ജീ​വ് ദേ​വ​ലോ​കം തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.