പ​ഠ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, November 28, 2022 11:02 PM IST
കൊ​ല്ലം: രൂ​പ​ത ഹെ​റി​റ്റേ​ജ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​താ​ന്ത​ര സം​വാ​ദ​വും കാ​ത്തോ​ലി​ക്കാ സ​ഭ​യും എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് പ​ഠ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ഠ​നം, കാ​ഴ്ച​പാ​ട്, നി​ല​പാ​ട് എ​ന്നി​വ​യെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും, ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ളു​മാ​യി എ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും സെ​മി​നാ​റി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​ത​ര മ​ത വി​ശ്വാ​സി​ക​ളു​മാ​യി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി വി​വി​ധ മ​ത​സ്ഥ​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ​ന്നും ക്യാ​മ്പ് വി​ല​യി​രു​ത്തി.
ക്യുഎ​സ്എ​സ്എ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന സെ​മി​നാ​ർ രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ.​ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വ​ത്വ​ബോ​ധം നി​ല​നി​ർ​ത്തി ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്നും അ​ങ്ങ​നെ മാ​റു​മ്പോ​ൾ വ്യ​ക്തി സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​തി​ലൂ​ടെ സ​മൂ​ഹ​വും രാ​ഷ്ട്ര​വും ഉ​യ​ർ​ച്ച​യി​ലേ​ക്ക് എ​ത്തും. എ​വി​ടെ മ​താ​ന്ധ​ത ക​ട​ന്നു വ​രു​ന്നോ അ​വി​ടെ​യെ​ല്ലാം സാ​ഹോ​ദ​ര്യ​വും സ​ഹി​ഷ്ണു​ത​യും ഇ​ല്ലാ​താ​കു​മെ​ന്നും ഫാ.​ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
ഫാ.​ഡോ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ സാ​ധൂ​ക​രി​ക്കു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ ഹെ​റി​റ്റേ​ജ് ക​മ്മി​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. എ​മേ​ഴ്സ​ൺ പ്ര​സം​ഗി​ച്ചു.