വി​ഴി​ഞ്ഞം സം​ഭ​വ​ത്തി​ൽ ജൂ​ഡി​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​ത
Tuesday, November 29, 2022 11:01 PM IST
കൊ​ല്ലം: വി​ഴി​ഞ്ഞം സം​ഭ​വ​ത്തി​ൽ ജൂ​ഡി​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​ത. ജീ​വി​താ​വ​കാ​ശ​വും അ​തി​ജീ​വ​ന ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​നെ​തി​രെ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ കൊ​ല്ലം രൂ​പ​ത വൈ​ദി​ക കൂ​ട്ടാ​യ്മ അപലപിച്ചു.
സ​മാ​ധാ​ന​പൂ​ർ​വം ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സ​മ​ര​ത്തി​ലൂ​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രാ​വ​ശ്യ​ങ്ങ​ൾ നീ​തി​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടോ എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ​ഉണ്ടാകുന്ന ക​ലാ​പ​ം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല. വി​ഴി​ഞ്ഞം സ​മ​ര​ത്തി​ൽ വ​ർ​ഗീ​യ​ത ക​ല​ർ​ത്തി​ക്കൊ​ണ്ടു​ള്ള തു​റ​മു​ഖ​വ​കു​പ്പു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ജ​ന​ത​യ്ക്കും നീ​തി​പൂ​ർ​വ​ക​വും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.
തീ​ര​ജ​ന​ത മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​നു മു​ഴു​വ​ൻ പാ​രി​സ്ഥി​തി​ക പ്രശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​വു​ന്ന ഈ ​പു​തി​യ പ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ തു​ട​ർ പ​ഠ​ന​ങ്ങ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മെ​തി​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​തി​കാ​ര​ത്തോ​ടെ​യു​ള്ള കള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.