ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Tuesday, November 29, 2022 11:01 PM IST
ച​വ​റ : ദേ​ശീ​യ ഉ​ച്ച​ഭ​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​പി സു​ധീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​മി. എം, ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ൻ​സി ലി​യോ​ൺ, ച​വ​റ എ​ഇ​ഒ മി​നി, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ശ്രീ​വ​ല്ല​ഭ​ൻ, ര​ക്ഷ​ക​ർ​ത്തൃ പ്ര​തി​നി​ധി​ക​ളാ​യ സ​ജു, ഗീ​ത, മീ​ര, നി​ഷാ​ന്ത്, ഉ​ഷ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി ​എ​സ് സ​രി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി ന്യൂ​ട്രി​ഷ്യ​ൻ അ​നു​ശ്രീ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സിന് നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ൽ നി​ന്നും ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.