റവന്യു ജില്ലാ സ്കൂൾ കലോത്സവം
1244888
Thursday, December 1, 2022 11:14 PM IST
മത്സരവേദികളും പരിസരവും
ഗ്രീന് ആക്കാന് എന്എസ്എസ്
അഞ്ചല് : പൂര്ണമായും ഗ്രീന് പ്രോട്ടോക്കാള് പാലിച്ചുകൊണ്ടാണ് അറുപത്തിയൊന്നാമത് റവന്യു ജില്ലാ സ്കൂള് കലോത്സവം അഞ്ചലില് നടത്തുന്നത്. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക, മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക തുടങ്ങിയ സന്ദേശം നല്കിയും പ്രധാന വേദിയായ ഈസ്റ്റ് സ്കൂളും പരിസരവും മാലിന്യ വിമുക്തമാക്കുക ലക്ഷ്യത്തോടെ ഓലകൊണ്ട് തീര്ത്ത വല്ലം സ്ഥാപിച്ചിരിക്കുകയാണ് അഞ്ചല് ഈസ്റ്റ് സര്ക്കാര് ഹയര്സെക്കന്ഡറി സ്കൂളിലെ നാഷണല് സര്വീസ് സ്കീം കുട്ടികള്.
സ്കൂളിന്റെ വിവിധ ഇടങ്ങളിലായി 25 വല്ലമാണ് ഇവര് സ്ഥാപിച്ചിരിക്കുന്നത്. ഇത് കൃത്യമായി പരിശോധിക്കാന് എട്ടു വിദ്യാര്ഥികളെ വീതം ഓരോ ദിവസവും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വല്ലത്തില് മാലിന്യം നിറയുന്നതനുസരിച്ചു ഹരിതകര്മ സേന പ്രവര്ത്തകരുടെ സഹായത്തോടെ നീക്കം ചെയ്യും. എല്ലാത്തിനും നേതൃത്വം നല്കി സ്കൂള് പ്രിന്സിപ്പല് അനസ് ബാബു, പ്രോഗ്രാം കോഡിനേറ്റര് സന്ധ്യ എന്നിവരും വിദ്യാര്ഥികള്ക്കൊപ്പം സദാസമയം ഉണ്ടാകും.