റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല
Friday, December 2, 2022 11:13 PM IST
ക​പ്പ് ക​രു​നാ​ഗ​പ്പ​ള്ളി​യ്ക്ക്

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല​വീ​ണു.

അ​റു​പ​ത്തി ഒ​ന്നാ​മ​ത് ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. 875 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഓ​വ​റോ​ള്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. ജി​ല്ലാ​സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ അടുത്തി ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​കു​ന്ന​ത്. 754 പോ​യി​ന്‍റു​മാ​യി പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 745 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​ര്‍ മൂ​ന്നാ​മ​തും 735 പോ​യി​ന്‍റു​മാ​യി കൊ​ട്ടാ​ര​ക്ക​ര നാ​ലാം സ്ഥാ​ന​ത്തും എ​ത്തി. 665 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ അ​ഞ്ച​ല്‍ ആ​റാം സ്ഥാ​ന​ത്ത് എ​ത്തി.

സ്കൂ​ള്‍ ത​ല​ത്തി​ല്‍ 257 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്‌ ജി​ല്ല​യി​ലെ ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഒ​ന്നാ​മ​ത് എ​ത്തി. 181 പോ​യി​ന്‍റു​മാ​യി വെ​ണ്ടാ​ര്‍ കു​ള​ക്ക​ട എ​സ് വി​എം​എം​എ​ച്ച്എ​സ്‌​എ​സ്‌ ര​ണ്ടാം സ്ഥാ​ന​ത്തും 179 പോ​യി​ന്‍റു​മാ​യി അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ്കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി

സ​മാ​പ​നം സ​മ്മേ​ള​നം പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​ഐ ലാ​ല്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.