വിലക്കയറ്റം നിയന്ത്രണം സർക്കാരിന്റെ ഉത്തരവാദിത്വം: പി രാജേന്ദ്രപ്രസാദ്
1245776
Sunday, December 4, 2022 10:59 PM IST
പരവൂർ: നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും അനിയന്ത്രിതമായ വിലക്കയറ്റവും നിയന്ത്രിക്കുവാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും പിണറായി വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പറഞ്ഞു. വിലക്കയറ്റത്തിനും ക്രമസമാധാന തകർച്ചക്കുമെതിരെ ഐഎൻടിയുസി ചാത്തന്നൂർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂർ, ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, പാരിപ്പള്ളി വിനോദ്, പരവൂർ സജീബ്, കെബി ഷഹാൽ, പരവൂർ മോഹൻദാസ്, സിജി പഞ്ചവടി, രഞ്ചിത്ത് പരവൂർ, രാധാകൃഷണപിള്ള, അജിത്ത്, സുരേഷ് ഉണ്ണിത്താൻ, ചിറക്കര പ്രകാശ്, രാധാകൃഷ്ണൻ, ഞാറോട് മണിയൻ എന്നിവർ പ്രസംഗിച്ചു.