ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം
Sunday, December 4, 2022 10:59 PM IST
കൊ​ല്ലം: ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യു വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പി ​എ​ഫ് രേ​ഖ​ക​ളി​ൽ ജ​ന​ന​ത്തീ​യ​തി, പേ​ര് എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പി​ശ​ക് തി​രു​ത്താ​ൻ പ്ര​ത്യേ​ക പി​എ​ഫ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ച് അ​വ പ​രി​ഹ​രി​ക്ക​ണം. മി​നി​മം വേ​ജ​സ് പു​തു​ക്കേ​ണ്ട കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി മി​നി​മം വേ​ജ​സ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം. പ്ര​തി​വ​ർ​ഷം 200 ദി​വ​സം തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ ​എ​സ് ഐ, ​പി എ​ഫ്, ക്ഷേ​മ​നി​ധി വി​ഹി​ത​ങ്ങ​ൾ, എം​പ്ലോ​യി-​എം​പ്ലോ​യ​ർ കോ​ൺ​ട്രി​ബ്യൂ​ഷ​നു​ക​ൾ എ​ന്നി​വ അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഹാ​ജ​ർ പ​രി​ധി നോ​ക്കാ​തെ ഇ ​എ​സ് ഐ ​ചി​കി​ത്സ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ന്നി​വ​യാ​ണ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ചി​ല മു​ത​ലാ​ളി​മാ​രു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നാ​ശം ല​ക്ഷ്യ​മി​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ൽ അ​ന്ത​ച്ഛി​ദ്രം ഉ​ണ്ടാ​ക്കു​വാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളും കു​പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. പൊ​തു​മേ​ഖ​ല​യെ ത​ക​ർ​ത്ത് ലാ​ഭം കൊ​യ്യാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റുമാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് സം​ബ​ന്ധി​ച്ച അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് 19ന് ​രാ​വി​ലെ 10 ന് കൊ​ല്ലം സ​ബ് റീ​ജ​ണ​ൽ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ഫീ​സി​നു​മു​ന്നി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​വാ​ൻ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ധ​ർ​ണാ സ​മ​ര​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ ​കെ ഹ​ഫീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യു വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശൂ​ര​നാ​ട് എ​സ്. ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കോ​തേ​ത്ത്‌ ഭാ​സു​ര​ൻ, പെ​രി​നാ​ട് മു​ര​ളി, ടി ​ആ​ര്‍ ഗോ​പ​കു​മാ​ർ, കു​ന്ന​ത്തൂ​ർ ഗോ​വി​ന്ദ​പ്പി​ള്ള, പാ​ൽ​ക്കു​ള​ങ്ങ​ര ഹ​രി​ദാ​സ്, മോ​ഹ​ൻ​ലാ​ൽ, ഒ​ബി രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.