വെണ്ടാർ വിദ്യാധിരാജാ സ്കൂളിൽ ഉൽപന്ന പ്രദർശന - വിപണന മേള സംഘടിപ്പിച്ചു
1245781
Sunday, December 4, 2022 11:36 PM IST
കൊട്ടാരക്കര: വെണ്ടാർ വിദ്യാധിരാജ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ കോഴ്സുകളിലെ കുട്ടികൾ നിർമ്മിച്ച ഉൽപ്പനങ്ങളുടെ പ്രദർശനവും വിപണന മേളയും സംഘടിപ്പിച്ചു. ന്യൂതന ആശയങ്ങളെ പ്രോൽസാഹിപ്പിക്കുക, കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുക, വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നടത്തിയ സ്കിൽ ഡേയുടെ ഭാഗമായാണ് മേള നടത്തിയത്.
കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി റ്റി ഇന്ദു കുമാർ മേള ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് മടത്തിനാപ്പുഴ അജയകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗൗതം കൃഷ്ണ ആദ്യവിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ റ്റി.രാജേഷ്, എച്ച് എസ് എസ് പ്രിൻസിപ്പാൾ എസ്.സിന്ധു , ഹെഡ്മിസ്ടസ് ശ്രീജ, കരിയർ മാസ്റ്റർ പി.എ.സജിമോൻ , വിജയ് കുമാർ എന്നിവർ പ്രസംഗിച്ചു.