കാ​ർ​ഷി​ക​മേ​ള​യാ​യി പ​ള്ളി​യി​ലെ ആ​ദ്യ ഫ​ല ശു​ശ്രൂ​ഷ
Sunday, December 4, 2022 11:36 PM IST
ൊ​കൊട്ടാ​ര​ക്ക​ര: ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യം കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും കാ​ർ​ഷി​ക​മേ​ള​യാ​യി മാ​റി പ​ള്ളി​യി​ലെ ആ​ദ്യ ഫ​ല സാ​ധ​ന​ശേ​ഖ​ര​ണ ശു​ശ്രൂ​ഷ. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണാ മം​ഗ​ൽ ശാ​ലോം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി ന​ട​ന്നു വ​രു​ന്ന ഈ ​ആ​ദ്യ​ഫ​ല ശു​ശ്രൂ​ഷ. പ​ള്ളി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​ട​വ​ക​യി​ലെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യാ​ണ് ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം വി​നി​യോ​ഗി​ച്ചു വ​രു​ന്ന​ത്.
ശാ​ലോം മാ​ർ​ത്തോ​മ്മ ഇ​ട​വ​ക സ്ഥാ​പി​ത​മാ​യ​പ്പോ​ൾ തു​ട​ങ്ങി​യ​താ​ണ് ആ​ദ്യ​ഫ​ല ശു​ശ്രൂ​ഷ.​എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​റി​ലാ​ണ് ഇ​ത് ന​ട​ന്നു വ​രു​ന്ന​ത്. ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും കാ​ർ​ഷി​ക വി​ള​ക​ളു​ടെ ആ​ദ്യ ഫ​ല​ങ്ങ​ളും വ​ള​ർ​ത്തു പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും ഈ ​ദി​വ​സം പ​ള്ളി​ക്കു സ​മ​ർ​പ്പി​ക്കു​ന്നു.​ ഇ​ത് വി​ശ്വാ​സി​ക​ൾ ലേ​ലം വി​ളി​ച്ച് സ്വ​ന്ത​മാ​ക്കും. യ​ഥാ​ർ​ഥ വി​ല​യു​ടെ മൂ​ന്നും നാ​ലും ഇ​ര​ട്ടി വി​ല​ക്കാ​യി​രി​ക്കും ലേ​ലം പി​ടി​ക്കു​ക. കൂ​റും വി​ശ്വാ​സ​വു​മാ​ണ് അ​ധി​ക​വി​ല​ക്ക് ലേ​ലം കൊ​ള്ളാ​ൻ കാ​ര​ണം.
​കാ​ർ​ഷി​ക വി​ള​ക​ളാ​യ ചേ​ന, ചേ​മ്പ്, കാ​ച്ചി​ൽ, ചീ​നി, പ​ച്ച​മു​ള​ക്, കു​രു​മു​ള​ക്, ക​പ്പ​ക്കാ, ക​രി​ക്ക്, വാ​ഴ​ക്കു​ല, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൂ​വ, പ​ഴ​വ​ർ​ഗങ്ങ​ൾ, പ​യ​റ് തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം ആ​ട്, പ​ശു, കോ​ഴി, താ​റാ​വ്, മു​യ​ൽ തു​ട​ങ്ങി​യ​വ​യും ആ​ദ്യ ഫ​ല ശു​ശ്രൂ​ഷ നാ​ളി​ൽ പ​ള്ളി​യി​ലെ​ത്തി​ച്ചേ​രു​ന്നു. കാ​ർ​ഷി​ക വി​ള​ക​ൾ കു​റ​ഞ്ഞ​തോ​ടെ പ​ക​രം വ​ന്ന റ​ബറും ഈ ​ദി​വ​സം പ​ള്ളി​യി​ലെ​ത്തും.
ആ​ദ്യം ഒ​റ്റ ദി​വ​സം കൊ​ണ്ടു ന​ട​ന്നു വ​ന്നി​രു​ന്ന ഈ ​ഫ​ല ശു​ശ്രൂ​ഷ, തി​ര​ക്കു വ​ർ​ധിച്ച​തോ​ടെ ഇ​പ്പോ​ൾ മൂ​ന്നു ദി​വ​സ​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ആ​റ് ഭ​ക്ത​സം​ഘ​ട​ന​ക​ളി​ൽ ര​ണ്ട് സം​ഘ​ട​ന​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച ന​ൽ​കി​ക്കൊ​ണ്ടാ​ണ് മൂ​ന്നു ദി​വ​സ​മാ​യി ന​ട​ത്തി വ​രു​ന്ന​ത്. എ​ല്ലാ കൃ​ഷി​യു​ടെ​യും ആ​ദ്യ​ഫ​ലം പ​ള്ളി​ക്കെ​ന്ന​ത് ഇ​പ്പോ​ൾ എ​ന്തി​ന്‍റേയും ഒ​രു പ​ങ്ക് പ​ള്ളി​ക്കെ​ന്ന​തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ് വി​ശ്വാ​സ സ​മൂ​ഹം. ഉ​ൽ​പ​ന്ന​ങ്ങ​ളെ​ത്തി​ച്ച​വ​ർ​ക്ക് പ​ള്ളി​ക്ക് ന​ൽ​കി​യെ​ന്ന വി​ശ്വാ​സം.​ വ​ൻ വി​ല​യ്ക്ക് ലേ​ലം കൊ​ണ്ട​വ​ർ​ക്കും പ​ള്ളി​ക്ക് ന​ൽ​കി​യെ​ന്ന ആ​ശ്വാ​സം. എ​ന്താ​യാ​ലും ഒ​രു കാ​ർ​ഷി​ക മേ​ള​ക്ക് സ​മാ​ന​മാ​യി മാ​റു​ക​യാ​ണ് ശാ​ലോം പ​ള​ളി​യി​ലെ ആ​ദ്യ ഫ​ല ശു​ശ്രൂ​ഷ. ​ഈ വ​ർ​ഷ​ത്തെ അ​ദ്യ ഫ​ല ശു​ശ്രൂ​ഷ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. റ​ജി​സ​ഖ​റി​യ, ട്ര​സ്റ്റി ജേ​ക്ക​ബ് സാം, ​സെ​ക്ര​ട്ട​റി അ​നി​ൽ കൊ​ച്ചു കി​ഴ​ക്കേ​തി​ൽ, സി ​തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇന്ന്
കൊല്ലം: ഭൂ​ത​ക്കു​ളം ചെ​മ്പ​ക​ശേരി എ​യ്ഡ​ഡ് ടി.​ടി.​ഐ​യി​ല്‍ 2022-24 വ​ര്‍​ഷ​ത്തെ ഡി.​എ​ല്‍.​എ​ഡ് കോ​ഴ്സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് (സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ്) ഇന്ന് രാ​വി​ലെ 10.30 ന് ​റാ​ങ്ക് ലി​സ്റ്റി​ന്‍റെ മു​ന്‍​ഗ​ണ​നാ​ക്ര​മ​മ​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന് ഒ​ഴി​വും ഹ്യു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ട് ഒ​ഴി​വു​ക​ള്‍ വീ​ത​വു​മാ​ണു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണം. ഫോ​ണ്‍: 0474 2792957.