ആ​യൂ​രി​ല്‍ ടാ​ര്‍ മി​ക്സിം​ഗ് പ്ലാന്‍റി​ന് തീ ​പി​ടി​ച്ചു
Tuesday, December 6, 2022 10:44 PM IST
അ​ഞ്ച​ല്‍: ആ​യൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ന്ന ടാ​ര്‍ മി​ക്സിം​ഗ് പ്ലാ​ന്‍റി​ന് തീ​പി​ടി​ച്ചു. കാ​ര​ളി​കോ​ണം ഐ​ശ്വ​ര്യാ ക്ര​ഷ​ര്‍ സ്ഥാ​പ​ന​ത്തോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ടാ​ര്‍ മി​കി​സിം​ഗ് പ്ലാ​ന്‍റി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് ക​ട​യ്ക്ക​ല്‍, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും ച​ട​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്ന് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൂ​ന്നു ക​രാ​റു​കാ​ര്‍ സം​യു​ക്ത​മാ​യി ര​ണ്ടു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​ദേ​ശ​ത്ത് ന​ട​ത്തി​വ​ന്ന പ്ലാ​ന്‍റി​ലാ​ണ് തീ ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ ജോ​ലി നോ​ക്കു​ന്ന​വ​രി​ല്‍ ഏ​റെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്. തീ​പി​ടു​ത്ത​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ടാ​ര്‍ മി​ക്സി​ങ്ങി​നു ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ങ്കി​ല്‍ ചോ​ര്‍​ച്ച വ​ന്ന​തി​നെ തു​ട​ര്‍​ന്ന് വാ​ല്‍​വ് പൊ​ട്ടി ടാ​ര്‍ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക​യും ഇ​തി​ല്‍ തീ ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.