സ​സ്‌​പെ​ൻ​ഡ് ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കാൻ മന്ത്രിയുടെ നി​ർ​ദേ​ശം
Tuesday, December 6, 2022 10:44 PM IST
പു​ന​ലൂ​ർ : സ​സ്‌​പെ​ൻ​ഡ് ചെ​യ്ത എ​സ്എ​ഫ്സി​കെ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കാൻ കൃ​ഷി​വ​കു​പ്പ് മ​ന്ത്രി മാ​നേ​ജ്മെ​ന്‍റി​ന് നി​ർ​ദേ​ശം ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ർ​ഹ​ത​പ്പെ​ട്ട ബോ​ണ​സും, ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ച്ച​തി​നെ​തി​രാ​യി, തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ബോ​ണ​സും, ആ​നു​കൂ​ല്യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്നു​വ​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി മാ​നേ​ജ്മെ​ന്‍റ് സ​മ​രം ചെ​യ്ത സിഐടി​യു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​തി​രാ​യി പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും, ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ​സ്പെ​ൻഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സി​ഐടി​യു സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ര​ള പ്ലാന്‍റേ​ഷ​ൻ ലേ​ബ​ർ ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​മോ​ഹ​ൻ കൃ​ഷി വ​കു​പ്പ് മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും സ​സ്പെൻഡ് ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ​മാ​നേ​ജ്മെ​ന്‍റ് തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച് എ​ടു​ക്കാ​ൻ ത​യാ​റാ​യ​തി​നാ​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജീ​ഷ് ,സെ​ക്ര​ട്ട​റി ഷാ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.