ല​ഹ​രി​ക്കെ​തി​രെ ഗോ​ൾ അ​ടി​ച്ച് സി​റ്റി പോ​ലീ​സ്
Wednesday, December 7, 2022 11:09 PM IST
കൊ​ല്ലം: ല​ഹ​രി​ക്കെ​തി​രെ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച വ​ണ്‍ മി​ല്യ​ൻ ഗോ​ൾ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ഗോ​ൾ ച​ല​ഞ്ച് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
സി​റ്റി പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ഗോ​ള​ടി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റ്റി പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ൽ​പ്പ​ന്ത് ക​ളി​യേ​ക്കാ​ൾ ആ​വേ​ശ​ത്തോ​ടെ യു​വ​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.
വ​നി​താ ബ​റ്റാ​ലി​യ​ൻ കാ​മാ​ൻ​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഷീ​ദ്, കൊ​ല്ലം സി​റ്റി അ​ഡീ​ഷ​ണ​ൽ ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ സോ​ണി ഉ​മ്മ​ൻ കോ​ശി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി അ​ശോ​ക് കു​മാ​ർ, ക്രൈം ​ബ്രാ​ഞ്ച് എ​സി​പി സ​ക്ക​റി​യ മാ​ത്യൂ, ഡി​സി​ആ​ർ​ബി എ​സി​പി പ്ര​ദീ​പ്കു​മാ​ർ, കൊ​ല്ലം എ​സി​പി അ​ഭി​ലാ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം പോ​ലീ​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.