മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അംബേദ്ക്കറുടെ ആശയം കൈവിട്ടു: പട്ടികജാതി മോർച്ച
1246674
Wednesday, December 7, 2022 11:25 PM IST
അഞ്ചല്‍ : ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറുടെ 66 -ാം അനുസ്മരണ ദിനവും പുഷ്പാർച്ചനയും ബിജെപി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
അനുസ്മരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം രാവിലെ 11 ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ബിജെപി സംസ്ഥാന സമതി അംഗം കെ അജിമോൻ നിർവഹിച്ചു.
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പോലും അംബേദ്കറേയും അദ്ദേഹത്തിന്റെ ആശയങ്ങളെയും കൈവിട്ടെന്നും ജാതീയതയും പട്ടികജാതി അതിക്രമങ്ങളും കേരത്തിലേ ഇടതുപക്ഷ ഭരണത്തിൽ വർധിച്ചുവരുന്നതായും അജിമോന് ആരോപിച്ചു.
പട്ടികജാതി വിദ്യാർഥികളുടെ ജില്ലായിലെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ അവസ്ഥ അതീവ ദയനീയമാണ്. നിരവധി പരാതികൾ ലഭിച്ചിട്ടും ഇടപെടൻ പട്ടികജാതി വകുപ്പ് തയാറാകുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി ബബുൽദേവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് ചാത്തന്നൂർ, പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി കെ വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ ബിനോജ്, ശ്യാം പരവൂർ, രമ കാർത്തികേയൻ, രാജൻ കാവുങ്കൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രശാന്തൻ, ശ്രീകുമാർ, ഉഷ കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.