സ​മൂ​ഹ​ത്തി​നും സ​മ​സൃ​ഷ്ട​ങ്ങ​ൾ​ക്കും ന​ന്മ പ​ക​ർ​ന്നു ന​ൽ​കു​ക: ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം
Thursday, December 8, 2022 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​ഡ്യ സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ക​ൺ​വ​ൻ​ഷ​ന് വാ​ള​കം പാ​ല​സ് മൗ​ണ്ടി​ലു​ള്ള ഡ​യോസി​ഷ​ൻ സെ​ന്‍ററി​ൽ പ്രാ​ർ​ഥ​ന നി​ർ​ഭ​ര​മാ​യ തു​ട​ക്കം. പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മൂ​ഹ​ത്തി​നും സ​മ​സൃ​ഷ്ട​ങ്ങ​ൾ​ക്കും ന​ന്മ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത് ദൗ​ത്യ​മാ​യി ക​രു​ത​ണ​മെ​ന്നും ദൈ​വം ഏ​ൽ​പ്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ സ​ത്യ​സ​ന്ധ​ത​യോ​ടും വി​ശ്വ​സ്ത​യോ​ടും​കൂ​ടി നി​റ​വേ​റ്റി ന​ന്മ​യി​ൽ ജീ​വി​ച്ചു​വോ എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും യേ​ശു​വി​നെ അ​റി​യു​ന്ന​തു​മാ​ത്രം പോ​രാ ജീ​വി​തം അ​വ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് ര​ക്ഷ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​ണ​മാ​യ സ​മ​ർ​പ്പ​ണ​ത്തോ​ടെ ദൈ​വ​ത്തി​ങ്ക​ലേ​ക്ക് മ​ട​ങ്ങി വ​രു​വാ​നും ന​മു​ക്ക് ല​ഭ്യ​മാ​കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല നി​മി​ഷ​ങ്ങ​ളെ ദൈ​വ​ത്തോ​ടു ചേ​ർ​ന്ന് ജീ​വി​ച്ച് പ​വി​ത്രീ​ക​രി​ക​രി​ക്കു​വാ​നും വി​ശ്വാ​സി​ക​ളെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. 

വി​കാ​രി ജ​ന​റ​ൽ റ​വ.​സി.​കെ.​ജേ​ക്ക​ബ്, മു​ൻ സ​ഭാ ട്ര​ഷ​റ​ർ റ​വ.​സ​ജി മാ​ത്യു, ഡ​യോ​സി​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​കെ.​എ​സ്. ജ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. സാം ​മാ​ത്യു, റ​വ. ജോ​ൺ മാ​ത്യു, റ​വ. ഒ.​പി.​പൗ​ലോ​സ്, റ​വ.​ടി.​എ​സ്. അ​ല​ക്സാ​ണ്ട​ർ, റ​വ. പ്ര​കാ​ശ് മാ​ത്യു, റ​വ.​ടോ​ണി തോ​മ​സ്, റ​വ. സാം ​മാ​ത്യു ഓ​മ​ല്ലൂ​ർ, റ​വ.​തോ​മ​സ് മാ​ത്യു, റ​വ.​ജോ​ബി​ൻ.​വി. ജോ​ൺ, ഇ​വാ.​സൈ​മ​ൺ ജോ​ൺ, ഇ​വാ.​സാ​ജു തോ​മ​സ്, ഇ​വാ.​ഷി​ബു കു​മാ​ർ എ​ന്നി​വ​ർ സ്തോ​ത്ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​ റ​വ. അ​നീ​ഷ് തോ​മ​സ് ജോ​ൺ, റ​വ.​മാ​ത്യൂ​സ്.​എം.​അ​നി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​യോ​സി​ഷ​ൻ ക്വ​യ​ർ ഗാ​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.

ഇ​ന്ന് വൈകുന്നേരം ആറിന് ​സ​ഭാ സെ​ക്ര​ട്ട​റി റ​വ.​എ​ബ്ര​ഹാം ജോ​ർ​ജ് പ്ര​സം​ഗി​ക്കും. നാ​ളെ 10 ന് ​ന​ട​ക്കു​ന്ന ​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ ബ്ര​ദ​ർ ബേ​സി​ൽ ജോ​ർ​ജ് പ്ര​സം​ഗി​ക്കും. വൈകുന്നേരം നാലിന് ​വാ​ള​കം ജം​ഗ്ഷ​നി​ൽ പ​ര​സ്യ​യോ​ഗം. ആറിന് ​റ​വ.​ജോ​ർ​ജ് ജോ​സ​ഫ് പ്ര​സം​ഗി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ 11ന് സ​മാ​പി​ക്കും. രാ​വി​ലെ 8 ന് ​ഡ​യോ​സി​സ് ബി​ഷപ് ഡോ.​ഏ​ബ്ര​ഹാം ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ത്താ​ഴ ശു​ശ്രൂ​ഷ, 10ന് ​ന​ട​ക്കു​ന്ന ആ​ത്മീ​യ സം​ഗ​മ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.