മനുഷ്യാവകാശ ദിനാചരണം നാളെ
1246978
Thursday, December 8, 2022 11:32 PM IST
കുണ്ടറ: പെരുമ്പുഴ മണ്ഡലം ജംഗ്ഷൻ മംഗളോദയം പബ്ലിക് ലൈബ്രറി നാളെ മനുഷ്യാവകാശ ദിനാചരണം നടത്തും. നാളെ വൈകുന്നേരം നാലിന് ഗ്രന്ഥശാല പ്രസിഡന്റ് ജെ.വിജയകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്യും. വയോജന വേദി പ്രസിഡന്റ് ആർ. കമലാധരൻ അധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ പത്മകുമാർ മുഖ്യപ്രഭാഷണം നടത്തും
മുരളി, എം ഷംസുദ്ദീൻ, പി പുഷ്പരാജൻ, എന്നിവർ പ്രസംഗിക്കും. തുടർന്ന് വായനാ മത്സരത്തിലും ബാലോത്സവത്തിലും വിജയിച്ചവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.