പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി സം​ഗ​മ​ങ്ങ​ൾ ചേ​ർ​ന്നു
Friday, December 9, 2022 11:06 PM IST
ച​വ​റ: അ​ന്ധ​വി​ശ്വാ​സ കൂ​രി​രു​ൾ മാ​റ്റാ​ൻ ശാ​സ്ത്ര വി​ജ്ഞാ​ന​പു​ല​രി പി​റ​ക്കാ​ൻ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി ​കെ മ​ധു ന​യി​ക്കു​ന്ന ജാ​ഥ​ക്ക് 24 ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​ക​രു​നാ​ഗ​പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ജി​ല്ല​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​മാ​ണ് ക​രു​നാ​ഗ​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന​ത്.
ഇ​തി​നു മു​ന്നോ​ടി​യാ​യി 16, 17, 18 ദി​വ​സ​ങ്ങ​ളി​ലാ​യി 12 മേ​ഖ​ലാ ജാ​ഥ​ക​ൾ താ​ലൂ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. നാളെ മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​യാ​ണ് ജാ​ഥാ സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ത​ല സം​ഗ​മ​ങ്ങ​ൾ ന​ട​ന്നു.
തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് നേ​തൃ​സം​ഗ​മം യു​വ​ജ​ന സ​മാ​ജം ഗ്ര​ന്ഥ​ശാ​ല​യി​ൽ താ​ലൂ​ക്ക് സെ​ക​ട്ട​റി വി ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​നം ചെ​യ്തു. ബി ​അ​ശോ​ക​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ കെ ​എ​സ് ബി​ജു​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് സോ​മ​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി ​ബി ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​വ​റ, നീ​ണ്ട​ക​ര നേ​തൃ​സം​ഗ​മം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി ​ബി ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് വ​ത്സ​ല​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. വി ​വി​ജ​യ​കു​മാ​ർ, ബാ​ബു വി​കാ​സ്, വി ​കെ മ​ധു​സൂ​ദ​ന​ൻ, താ​ലൂ​ക്ക് എ​ക്സി​കു​ട്ടീ​വ് അം​ഗം സി ​ര​ഘു​നാ​ഥ്, ബി ​അ​നി​ൽ​കു​മാ​ർ, എം ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന്മ​ന നേ​തൃ​സം​ഗ​മം താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. പി ​ബി ശി​വ​ൻ, പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ ​വി ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.