സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി ബ്ലോ​ക്ക്ത​ല ശി​ല്പ​ശാ​ല ന​ട​ത്തി
Friday, December 9, 2022 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന പ​ദ്ധ​തി​യി​ൽ ഗ്രാ​മീ​ണ യു​വ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ബോ​ക്ക്ത​ല ശി​ല്പ​ശാ​ല​യും, അ​ലു​മി​നി മീ​റ്റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ന്യൂ​ന​പ​ക്ഷ, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ആ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ, അ​നാ​ഥ​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് 10നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​ർ, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ൽ ല​ഭി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജെ​സി റോ​യി, ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, സ​ത്യ​ഭാ​മ ബോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​അ​ഭി​ലാ​ഷ്, സ​ജി​നി ഭ​ദ്ര​ൻ, മി​നി അ​നി​ൽ, ദി​വ്യാ സ​ജി​ത്ത്, ഗീ​ത ജോ​ർ​ജ്, കു​ടും​ബ​ശ്രീ സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, ഉ​പ​ജീ​വ​ന ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ​മാ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ബോ​ക്ക്പ​ദ്ധ​തി​യി​ലൂ​ടെ മി​ക​ച്ച ജോ​ലി നേ​ടി​യ കു​ട്ടി​ക​ളെ ചടങ്ങിൽ ആ​ദ​രി​ച്ചു.
യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് ബി​ഡിഒ ബി​നു വി ​നാ​യ​ർ, സു​നി​ൽ​കു​മാ​ർ എന്നിവർ പ്രസംഗിച്ചു.