ഫോ​ട്ടോ​ഷൂ​ട്ടിം​ഗി​നി​ടെ പ്ര​തി​ശ്രു​ത വ​ധു​വ​ര​ന്മാ​ർ പാ​റ​ക്കു​ള​ത്തി​ൽ​വീ​ണു
Friday, December 9, 2022 11:06 PM IST
ചാ​ത്ത​ന്നൂ​ർ: ഫോ​ട്ടോ ഷൂ​ട്ടിം​ഗി​നി​ടെ 150 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള പാ​റ​ക്കു​ള​ത്തി​ൽ വീ​ണ പ്ര​തി​ശ്രു​ത വ​ധു​വ​ര​ന്മാ​ർ പു​ന​ർ​ജ​ന്മം കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ. പ​രി​ക്കേ​റ്റ് കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.
പ​ര​വൂ​ർ കൂ​ന​യി​ൽ അ​ശ്വ​തി കൃ​ഷ്ണ​യി​ൽ വി​നു കൃ​ഷ്ണ​ൻ , ക​ല്ലു​വാ​തു​ക്ക​ൽ ശ്രീ​രാ​മ​പു​രം അ​റ​പ്പു​ര​വീ​ട്ടി​ൽ സാ​ന്ദ്ര എ​സ് കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പാ​റ​ക്കു​ള​ത്തി​ൽ വീ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​ന്നലെ​യി​രു​ന്നു വി​വാ​ഹം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​വ​ർ വ്യാ​ഴാ​ഴ്ച പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ദ​ർ​ശ​ന​ത്തി​ന് പോ​യി​രു​ന്നു. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വേ​ള മാ​നൂ​ർ കാ​ട്ടു പു​റ​ത്തെ പാ​റ​ക്വാ​റി​യി​ലു​മെ​ത്തി. പാ​റ​ക്വാ​റി​യി​ൽ നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്നോ​ട്ട് ന​ട​ന്ന സാ​ന്ദ്ര കു​ള​ത്തി​ൽ വീ​ണ​ത്. സാ​ന്ദ്ര​യെ​ര​ക്ഷി​ക്കാ​നാ​യി വി​നു കൃ​ഷ്ണ​നും കു​ള​ത്തി​ലേ​യ്ക്ക് ചാ​ടി. നാ​ട്ടു​കാ​ർ എത്തി വ​ലി​യ ക​യ​ർ ഇ​വ​ർ​ക്ക് എ​റി​ഞ്ഞു കൊ​ടു​ത്തു.
ക​യ​റി​ൽ പി​ടി​ച്ച് ര​ക്ഷ​പ്പെ​ട്ടി​രു​ന്ന ഇ​വ​ർ​ക്ക് നാ​ട്ടു​കാ​ർ പൈ​പ്പ് കൊ​ണ്ട് ച​ങ്ങാ​ട​മു​ണ്ടാ​ക്കി കു​ള​ത്തി​ലേ​യ്ക്കി​ട്ടു​കൊ​ടു​ത്തു. ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​രും കു​ള​ത്തി​ലി​റ​ങ്ങി സാ​ന്ദ്ര​യെ ച​ങ്ങാ​ട​ത്തി​ൽ ഇ​രു​ത്തി ക​ര​യി​ലെ​ത്തി​ച്ചു.