കാന്പസു​ക​ളി​ലെ ല​ഹ​രി​വ്യാ​പ​നം: ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കെസിബിസി
Friday, December 9, 2022 11:09 PM IST
കൊ​ല്ലം: കാന്പസു​ക​ളി​ൽ അ​തി​ഭീ​ക​ര​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്ന ല​ഹ​രി വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള​ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സിബിസി മ​ദ്യ​വി​രു​ദ്ധ സി​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യു​വ​ത​ല​മു​റ​യെ ത​ക​ർ​ത്തു​കൊ​ണ്ടിരി​ക്കു​ന്ന ല​ഹ​രി മാ​ഫി​യയു​ടെ ക​ട​ന്നു​ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് സ​മി​തി ആ​രോ​പി​ച്ചു. ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​വും ല​ഹ​രി​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ നി​സം​ഗ​ത​യു​മാ​ണ് ല​ഹ​രി വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കാ​ൻ ഇ​ട​യാ​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ മ​യ​ക്ക്മ​രു​ന്ന് കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റ​പ്പെ​ട്ടു​കൊ​ണ്ടിരി​ക്കു​ന്ന വ​ലി​യ​ദു​ര​ന്തം സ​ർ​ക്കാ​രും സ​മൂ​ഹ​വും തി​രി​ച്ച​റി​യ​ണ​മെ​ന്ന് സ​മി​തി അ​ഭ്യ​ർ​ഥിച്ചു. ല​ഹ​രി​യു​ടെ ഇ​ര​ക​ളാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു​കൊ​ണ്ട ിരി​ക്കു​ന്ന പു​തു​ത​ല​മു​റ​യെ​യും ശി​ഥി​ല​മാ​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ​യും വി​മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള​ള അ​ടി​യ​ന്തി​ര സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
വി​ദ്യാ​ർ​ഥിക​ൾ ല​ഹ​രി​യു​ടെ ഇ​ര​ക​ളും ക​ട​ത്തു​കാ​രു​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ല​ഹ​രി മാ​ഫി​യാ​യെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നു​ള​ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടി. ജെ. ​ആ​ന്‍റ​ണി, പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ ഡി​ക്രൂ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.