ചവറ: പാർലിമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. പാർലിമെന്ററി ജനാധിപത്യ പ്രക്രിയ കുട്ടികളെ പരിചയപെടുത്തുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തോടെ തുടങ്ങിയ പാർലമെന്റിൽ പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞ, ചരമ അനുസ്മരണം, ശ്രദ്ധ ക്ഷണിക്കൽ, അടിയന്തിര പ്രമേയം, പാർലിമെന്ററികാര്യ മന്ത്രിയുടെ പ്രസ്താവന, ചോദ്യോതര ചോദ്യോത്തര വേള എന്നിവ സംഘടിപ്പിച്ചു.
ശ്രദ്ധ ക്ഷണിക്കൽ പ്രമേയതിലൂടെ പ്രണബ് ലഹരി ഉൽപന്നത്തിന്റെ ഉപയോഗo സമൂഹത്തിൽ വരുത്തുന്ന പ്രതിസന്ധികൾ അവതരിപ്പിച്ചു. അന്ധവിശ്വാസ കൊലകൾക്കും സ്ത്രീധന മരണത്തിനും എതിരെ അജിത് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പ്രതി പക്ഷം സഭ ബഹിഷ്കരിച്ചു.
കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടിയാണ് പാർലിമെന്റിന്റെ നേർക്കാഴ്ച ഒരുക്കിയത്. പരിപാടിയിൽ 50 കുട്ടികൾ പങ്കെടുത്തു.
യൂത്ത് പാർലിമെന്റ് കോർഡിനേറ്റർ അമ്പിളിയുടെയും പൊളിറ്റിക്കൽ സയൻസ് അധ്യാപിക ലീലയുടെയും നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ സിപി സുധീഷ്കുമാർ. പിടിഎ പ്രസിഡന്റ് ജയജിത്ത്, എസ്എംസി ചെയർമാൻ ശ്രീവല്ലഭൻ, പ്രിൻസിപ്പൽ അർച്ചന, രക്ഷകർതൃ പ്രതിനിധികളായ ഉഷാറാണി, നിഷാന്ത്, ജോസഫ് വിൽസൺ, സുധാകരൻ നായർ, ലത, പാർലിമെന്ററി ക്ലബ് ജില്ലാ കോർഡിനേറ്റർ രഘു, അധ്യാപകർ എന്നിവർ പങ്കെടുത്തു.