നാ​ളെ​യു​ടെ ന​ല്ല​പാ​ഠം ശി​ല്പ​ശാ​ല ഇ​ന്ന്
Friday, December 9, 2022 11:09 PM IST
കൊല്ലം: സു​ഗ​ത​കു​മാ​രി ടീ​ച്ച​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റേയും ശാ​സ്താം​കോ​ട്ട കെ ​എ​സ്‌ എം ​ഡി ബി ​കോ​ളേ​ജി​ലെ എ​ൻ സി ​സി എ​ൻ എ​സ്‌ എ​സ്‌ യൂ​ണി​റ്റു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​കഴി
ഞ്ഞ് രണ്ടിന് കോ​ളേ​ജ് സെ​മി​നാ​ർ ഹാ​ളി​ൽ പാ​ഠ്യ പ​ദ്ധ​തി പ​രി​ഷ്ക​ര​ണ സം​വാ​ദം നടക്കും.​
സം​സ്ഥാ​ന ബാ​ല​ാവ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം റെ​നി ആ​ന്‍റണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​കെ സി ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​കും. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​കെ എ​സ്‌ അ​നി​ൽ​കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്‌ ഐ ​ഇ റ്റി ​ഡ​യ​ര​ക്ട​ർ ബി ​അ​ബു​രാ​ജ് വി​ശിഷ്ടാ​തി​ഥി ആ​യി​രി​ക്കും.​
താ​ലൂ​ക്കി​ലെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും പ​രി​സ്ഥി​തി സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​കരും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ക്കും. സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൽ സു​ഗ​ത​ൻ പ്രസംഗിക്കും. ശൂ​ര​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ മോ​ഡ​റേ​റ്റ​റാ​കും.

റ​ബ​റി​ന് 400 രൂ​പ ത​റ​വി​ല
നി​ശ്ച​യി​ക്ക​ണം

കൊ​ല്ലം: റ​ബ​റി​ന് ത​റ​വി​ല 350 രൂ​പ​യും 50രൂ​പ സ​ബ്‌​സി​ഡി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​മ്മി​ണി​ക്കു​ട്ട​ൻ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ന്ത്യ​യി​ലെ സ്വ​ാഭാ​വി​ക റ​ബ​ർ ഉ​ല്പാ​ദ​ന​ത്തി​ന്‍റെ നാ​ലി​ൽ മൂ​ന്നു ഭാ​ഗ​വും കേ​ര​ള​ത്തി​ൽ ആ​ണ് ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ​ൻ​കി​ട കു​ത്ത​ക​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​കൊ​ള്ളു​ന്നു. റ​ബ​റി​ന്‍റെ വി​ല​യി​ടി​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​കി​ട​ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ​താ​വ​ന​യി​ൽ പ​റ​ഞ്ഞു.